“അമ്മയുടെ അടുത്തെത്താതെ പറ്റില്ലല്ലോ”; നിശ്ചയദാര്‍ഢ്യത്തില്‍ മഞ്ഞ് മലയും കീ‍ഴടങ്ങി; വീഡിയോ

അമ്മക്കരടിയെ പിന്തുടർന്ന് മഞ്ഞുമലയുടെ പകുതിയോളം എത്തിയതായിരുന്നു കുഞ്ഞുകരടി. പക്ഷേ പെട്ടെന്ന് അവന്റെ കുഞ്ഞുകാലുകൾ മഞ്ഞുപാളികളിൽ തട്ടി വ‍ഴുതി,പിന്നിട്ട അത്രയും ദൂരത്തോളം താഴേയ്ക്ക് പതിച്ചു.

ഒന്നോ രണ്ടോ തവണയല്ല. ഏറെ തവണ. പലവട്ടം പരാജയപ്പെട്ടിട്ടും ഓരോ തവണയും അവൻ മല കയറാൻ ശ്രമിച്ചുകൊണ്ടിരുന്നു. ഓരോ തവണ കയറുമ്പോഴും അവൻ വീണ്ടും വീണ്ടും കാൽ വഴുതി മലയുടെ താഴെയെത്തും.

എന്നാൽ ഒരിക്കലും തോറ്റുകൊടുക്കാൻ അവൻ തയ്യാറായിരുന്നില്ല. അവന്‍റെ മനസ്സുനിറയെ എങ്ങനെയും അമ്മയ്ക്കരികില്‍ എത്തിയാല്‍ മതിയെന്നായിരുന്നു. റഷ്യയിൽ കഴിഞ്ഞ ജൂണിലായിരുന്നു കുഞ്ഞുകരടിയുടെ മലകയറ്റം. എന്നാൽ ദൃശ്യങ്ങൾ ഇപ്പോഴാണ് വൈറലായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News