52 വയസ്സുകാരിയായ ഭക്തയെ ശബരിമലയില്‍ ആക്രമിച്ച സംഭവം; മുഖ്യ പ്രതി പിടിയില്‍

ശബരിമലയില്‍ ഇന്നലെ 52 വയസ്സുകാരിയായ ഭക്തയെ ആക്രമിച്ച സംഭവത്തിലെ മുഖ്യ പ്രതി പിടിയില്‍. ഇലന്ദൂര്‍ സ്വദേശി സൂരജാണ്അറസ്റ്റിലായത്. വധശ്രമം സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ്കേസ് രജിസ്റ്റര്‍ ചെയ്തത്. സംഭവത്തില്‍ 150 ഓളം പേര്‍ക്കെതിരെ നേരത്തെ കേസെടുത്തിരുന്നു.

ശബരിമലയില്‍ കൊച്ചു മകന്‍റെ ചോറൂണിന് വേണ്ടിയെത്തിയ തൃശൂര്‍ സ്വദേശിയായ ലളിതയെന്ന 52 വയസ്സുകാരിയ്ക്ക് നേരെയാണ്
അക്രമണം അരങ്ങേറിയത്. ഇവര്‍ക്ക് 52 വയസ്സു ക‍ഴിഞ്ഞ ഇവര്‍ മകനും ഭര്‍ത്താവുമടക്കമാണ് മകന്‍റെ കുട്ടിയുടെ ചോറൂണിന് വേണ്ടി ശബരിമലയില്‍ എത്തിയത്.

ലളിതയ്ക്കെതിരെ സംഘപരിവാര്‍ അക്രമികള്‍ പാഞ്ഞടുക്കുകയായിരുന്നു. കൊല്ലെടാ അവളെയെന്ന് ആക്രോശിച്ചെത്തിയ ആക്രമികള്‍ക്കിടയില്‍ നിന്നും പൊലീസ് പണിപ്പെട്ടാണ് ലളിതയെ രക്ഷിച്ചെടുത്തത്.

എന്നാല്‍ സ്ത്രീയ്ക്ക് 50 വയസ്സുക‍ഴിഞ്ഞെന്ന് പൊലീസ് വ്യക്തമാക്കിയെങ്കിലും ഇത് കേള്‍ക്കാന്‍ കൂട്ടാക്കാതെ ഒരു കൂട്ടം പ്രതിഷേധിക്കുകയായിരുന്നു. 50 വയസ്സില്‍ താ‍ഴെയുള്ള സ്ത്രീകള്‍ എത്തിയെന്ന വ്യാജ പ്രച

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News