അശുദ്ധവായുവില്‍ ശ്വാസം മുട്ടുന്നു ദില്ലി ശൈശവങ്ങള്‍

അന്തരീക്ഷ മലിനീകരണത്തില്‍ അനാവൃതമായ ദില്ലി നഗരത്തിലെ ഒരു ശിശുവിന്‍റെ ഇപ്പോ‍ഴത്തെ
അവസ്ഥ എന്താണ്? ദില്ലിയിലെ പ്രമുഖ ശ്വാസകോശ ശസ്ത്രക്രിയാ വിദഗ്ധനനായ അരവിന്ദ് കുമാര്‍ ഇങ്ങനെ മറുപടി
പറയുന്നു.

” 20 മുതല്‍ 25 വരെ സിഗരറ്റുകള്‍ വലിക്കുന്നതിന് തുല്ല്യമായ അത്ര അശുദ്ധ വായുവാണ് ദില്ലിയിലെ ഒരു ശരാശരി നവജാതശിശു ശ്വസിക്കുന്നത്” .  വര്‍ഷന്തോറും വായുമലിനീകരണം മൂലം ഇന്ത്യയില്‍ 10 ലക്ഷം പേരാണ് മരിക്കുന്നത്.

ലോകത്തെ ഏറ്റവും മലിനമായ നഗരങ്ങളിലൊന്നായ ദില്ലിയിലെ ജനസംഖ്യ 2 കോടിയോളമാണ്. നവംമ്പര്‍ മാസത്തോടെ വായുമലിനീകരണത്തിന്‍റെ  അളവ് 25 പി എം (Particulate matter) ആയി ഉയര്‍ന്നിരുന്നു. ലോകാരോഗ്യ സംഘടനയുടെ മാനദണ്ധ പ്രകാരം ഇത്  അനുവദനീയമായതിനേക്കാള്‍ 30 ഇരട്ടിയാണ്.

നവംമ്പര്‍ മാസത്തില്‍ ദില്ലിയില്‍ അന്തരീക്ഷ മലിനീകരണം വര്‍ധിക്കും.അയല്‍ സംസ്ഥാനങ്ങളായ
ഹരിയാനയിലും പഞ്ചാബിലും വിളവെടുപ്പിന് ശേഷം കര്‍ഷകര്‍ വയ്ക്കോലിന് തീയിടും.അടുത്ത വിളവിറക്കുന്നതിന്
മുമ്പ് ഭൂമി ഫലഫൂയിഷ്ടമാക്കാനായാണ് തീയിടുന്നത്.

ഇതിനെ തുടര്‍ന്ന് അകാശത്തേക്കുയരുന്ന കരിമ്പുകയെത്തുന്നത് ദില്ലി നഗരത്തിന് മുകളിലാണ്.ദീപാവലി ആഘോഷവേളയിലെ പൊട്ടിക്കുന്ന പടക്കങ്ങള്‍ സൃഷ്ടിക്കുന്ന മാലിന്യങ്ങള്‍ പ്രശ്നം സങ്കീര്‍ണ്ണമാക്കുന്നു.ഇതിന് പുറമെ വാഹനങ്ങളും  ഡീസല്‍ എഞ്ചിനുകള്‍ക്കും ഫാക്ടറികളും പുറന്തളളുന്ന മാലിന്യങ്ങള്‍ വേറെയും.

ദില്ലിയിലെ അന്തരീക്ഷ മലിനീകരണം കുട്ടികളില്‍ ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളെക്കുരിച്ച് ലോകാരോഗ്യ സംഘടനയും കൊല്‍ക്കത്ത ചിത്തരജ്ഞന്‍ നാഷണല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടും ചേര്‍ന്ന നടത്തിയ പഠനത്തിലെ കണ്ടെത്തലുകള്‍  ഞെട്ടിക്കുന്നതായിരുന്നു.

4വയസ്സിനും 17 വയസ്സിനും ഇടയിലുളള കുട്ടികല്‍ക്കിടയിലാണ് പഠനം നടത്തിയത്.
ദില്ലിയിലെ 43.5% കുട്ടികള്‍ക്ക് ശ്വാസസംമ്പന്ധമായ അസുഖങ്ങള്‍ ഉളളതായി കണ്ടെത്തിയിരുന്നു.15% കുട്ടികളുടെ
കണ്ണുകള്‍ക്ക് മലിനീകരണം മൂലം വിട്ടുമാറാത്ത അസ്വസ്തതകള്‍ അനുഭവപ്പെടുന്നു.

27.4% കുട്ടികള്‍ക്ക് ആവര്‍ത്തിച്ചുളള തലവേദനയുണ്ട്. 7.2% കുട്ടികള്‍ക്ക് ഹൃദയസംമ്പന്ധമായ
അസുഖങ്ങള്‍ ഉളളതായും കണ്ടെത്തിയിരുന്നു. വല്ലഭായ് പട്ടേല്‍ ചെസ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ മുന്‍ ഡയറക്ടര്‍ ഡോ.എസ് .കെ ചബ്ര നടത്തിയ  പഠനവും ദില്ലിയിലെ കുട്ടികളുടെ മോശപ്പെട്ട ആരോഗ്യസ്ഥിതിയെക്കുറിച്ച് മുന്നറിയിപ്പ്
നല്കുന്നു.

വായു മലിനീകരണവും ശൈശവത്തിലെ അണുബാധയുമെല്ലാം ശ്വാസകോശത്തിന്‍റെ വലുപ്പം ചെറുതാകാന്‍ കാരണമാകുന്നതായി പഠനം ചൂണ്ടികാട്ടുന്നു.  കുട്ടികള്‍ നേരിടുന്ന ആരോഗ്യ പ്രശ്നങ്ങള്‍ ദില്ലി നേരിടുന്ന പരിസ്ഥിതി പ്രശ്നങ്ങളുടെ  സൃഷ്ടിയാണ്.

ചികിസ്തകൊണ്ട് മാത്രം പ്രശ്നം പരിഹരിക്കനാവില്ല.സെന്‍റെര്‍ ഫോര്‍ സയന്‍സ്
ആന്‍റെ് എന്‍വിറോണ്‍മെന്‍റെിന്‍റെ ഗവേഷണ വിഭാഗം ഡയറക്ടര്‍ അനുമിത റോയ് പ്രശ്നത്തെ
ഇങ്ങനെ സമീപിക്കുന്നു.

“ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ട സാഹചര്യമാണ് പലപ്പോ‍ഴും ദില്ലിയില്‍ ഉളളത്. വികസന പരിപ്രേക്ഷ്യത്തില്‍ കാര്യമായ മാറ്റം അനിവാര്യമാണ്.”  അപകടകരമാം വിധം വായുമലിനീകരണം ഉയര്‍ന്ന ഘട്ടങ്ങളില്‍ ദില്ലിയിലെ സ്ക്കൂളുകള്‍ക്ക്  അവധി നല്കിയിരുന്നു.

കുട്ടികള്‍ പുറത്തിറങ്ങുന്നതിന് പോലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.എന്നാല്‍ ഇതൊന്നും പ്രശ്നങ്ങള്‍ക്ക് ശാശ്വത
പരിഹാരം അല്ല. മോട്ടോര്‍ വാഹനങ്ങളുടെ ഉപയോഗം കുറയ്ക്കുക,പൊതു ഗതാഗത സംവിധാനത്തെ പ്രോത്സാഹിപ്പിക്കുക,  പാരമ്പര്യോതര ഊര്‍ജ്ജസ്രോതസ്സുകളിലേയ്ക്ക്  ഘട്ടം ഘട്ടമായിമാറുക, പ്രകൃതിദത്ത മാലിന്യ നിര്‍മ്മാര്‍ജ്ജന സംവിധാനം കൊണ്ടുവരിക  എന്നിങ്ങനെ അടിയന്തര പ്രാധാന്യത്തോടെ കൈക്കൊള്ളേണ്ട നിരവധി നടപടികള്‍ ഉണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News