പാലക്കാട് നഗരസഭയിൽ നിന്ന് രാജിവെച്ച കോൺഗ്രസ് കൗൺസിലർ ശരവണൻ ബി ജെ പിയിൽ ചേർന്നു

പാലക്കാട് നഗരസഭയിൽ നിന്ന് രാജിവെച്ച കോൺഗ്രസ് കൗൺസിലർ ശരവണൻ ബി ജെ പിയിൽ ചേർന്നു.  ബിജെപി   ഭരണത്തിതിരെയുളള അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ശരവണൻ രാജിച്ചെതോടെ അവിശ്വാസ പ്രമേയം പരാജയപ്പെട്ടിരുന്നു.

ബി ജെ പി നേതാക്കൾക്കൊപ്പം sp ഓഫീസിലെത്തിയ ശേഷമാണ് ശരവണൻ ബി ജെ പി ഓഫീസിലെത്തി അംഗത്വം സ്വീകരിച്ചത്. ശരവണ നെ തട്ടിക്കൊണ്ടു പോയതായി സംശയമുള്ളതായി ഡി സി സി പ്രസിഡന്റ് ആരോപിച്ചിരുന്നു. തന്നെ ആരും തട്ടിക്കൊണ്ടു പോയിട്ടില്ലെന്ന് പോലീസിൽ ശരവണൻ മൊഴി നൽകി.

രാജിവെക്കാൻ ബി ജെ പി പണം നൽകിയെന്ന ആരോപണം ശരിയല്ലെന്നും കോൺഗ്രസ് നിലപാടിൽ പ്രതിഷേധിച്ച് സ്വന്തം ഇഷ്ടപ്രകാരമാണ് രാജിയെന്നും ശരവണൻ പറഞ്ഞു

രാഷ്ട്രീയ സംരക്ഷണം ആവശ്യപ്പെട്ടാണ് ബി ജെ പിയിൽ ചേർന്നതെന്നും ശരവണൻ വ്യക്തമാക്കി. എന്നാൽ ഭരണം നിലനിർത്താൻ കുതിരക്കച്ചവടം നടന്നുവെന്നതിന്റെ തെളിവാണ് ശരവണന്റെ ബി ജെ പി പ്രവേശനമെന്ന് ഡിസിസി പ്രസിഡണ്ട് vk ശ്രീകണ്ഠൻ ആരോപിച്ചു. കോൺഗ്രസിലെ എ-ഐ ഗ്രൂപ്പ് പോര് രാജിക്ക് പിന്നിലുണ്ടെന്നും ആരോപണമുയർന്നിരുന്നു. എ ഗ്രൂപ്പിലെ ചില നേതാക്കൾ അവിശ്വാസ പ്രമേയം പരാജയപ്പെടുത്താൻ ഇടപെട്ടായും സംശയമുണ്ട്. ഇത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് ജില്ലാ കോൺഗ്രസ് നേതൃത്വം നേരത്തെ അറിയിച്ചിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News