ആർഎസ്എസ് ഭീകര സംഘടന; എൻഎസ്എസ് ഓഫീസുകൾ ആക്രമിക്കുന്നത് ആർഎസ്എസ് തന്നെ; പ്രശ്നം സിപിഐ എമ്മിന്‍റെ മേല്‍ കെട്ടിവെക്കാനുള്ള ശ്രമം നടക്കുന്നു

എൻഎസ് എസ് ഓഫീസുകൾ ആക്രമിക്കുന്നതും സുകുമാരൻ നായരെ ആക്ഷേപിക്കുന്നതും ആർ എസ് എസ് എന്ന് മന്ത്രി ഇ പി ജയരാജൻ. ഇവയെല്ലാം സിപിഐഎം ആണെന്ന് വരുത്തി തീർക്കാൻ ശ്രമിക്കുന്നുണ്ട്.

എന്നാൽ എൻ എസ് എസും കാര്യങ്ങൾ മനസ്സിലാക്കി കൊണ്ടിരിക്കുയാണെന്നും ജയരാജൻ പറഞ്ഞു. സർക്കാരിൻറെ പ്രതിച്ഛായ തകർക്കാനാണ് ശ്രമം.

ആർഎസ്എസ് ഭീകര സംഘടനയാണ്, രാജ്യത്തെ തകർക്കുന്ന തീവ്രവാദികളാണിവരെന്നും ജയരാജൻ പറഞ്ഞു. ഗവണ്മെന്റ് ആഗ്രഹിക്കുന്നത് ശബരിമല അശുദ്ധമാകരുതെന്നാണ്. എന്നാൽ കലാപമുണ്ടാക്കാനാണ് സംഘപരിവാർ ശ്രമമെന്നും ഇ പി ജയരാജൻ കോഴിക്കോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel