നെയ്യാറ്റിന്‍കരയില്‍ യുവാവ് കൊല്ലപ്പെട്ട സംഭവം; അന്വേഷണം ക്രൈംബ്രാഞ്ച് എസ് എെ കെഎം ആന്‍റണിക്ക്

നെയ്യാറ്റിൻക്കര ഡിവൈഎസ്പി ഹരികുമാര്‍ പ്രതിസ്ഥാനത്തുളള കേസ് അന്വേഷണമാണ് ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് എസ് പി കെ എം ആന്‍റണി ഏറ്റെടുത്തത്.

നിലവിലെ അന്വേഷണ ഉദ്യോഗസ്ഥനായ സുജിത്ത്ദാസ് ക്രൈംബ്രാഞ്ച് ഒാഫീസിലെത്തി അന്വേഷണ ഫയലുകളും ഇതുവരെയുളള കണ്ടെത്തലുകളും എസ് പി ആന്‍റണിയെ ധരിപ്പിച്ചു.

തുടര്‍ന്ന് സംഭവം നടന്ന നെയ്യാറ്റിന്‍ക്കര കെടാങ്ങാവിളയില്‍ എസ്പിയുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. തല റോഡിലിടച്ചതിനെ തുടര്‍ന്ന് ഉണ്ടായ ഗുരുതര പരിക്കാണ് സനലിന്‍റെ മരണത്തിലേക്ക് നയിച്ചതെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.

സനലിനെ പോലീസ് നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ചായുളള ആക്ഷേപത്തിന്‍റെ നിജസ്ഥിതി അറിയാന്‍ അന്തരികാവയവങ്ങളുടെ രാസപരിശോധന നടത്തും.

അപകടം പറ്റിയ ശേഷം സനലിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വ‍ഴി നെയ്യാറ്റിന്‍ക്കര പോലീസ് സ്റ്റേഷനിലേക്ക് കൊണ്ട് പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നത് പോലീസിന് നാണക്കേടായി.

ഡ്യൂട്ടി ക‍ഴിഞ്ഞ രണ്ട് സിവില്‍ പോലീസ് ഒാഫീസര്‍മാരെ സ്റ്റേഷനില്‍ തിരികെ കൊണ്ട് ചെന്നാക്കാനാണ് പോലീസ് ഇത്തരത്തില്‍ ചെയ്തത്. സംഭവം വിവാദമായതോടെ നെയ്യാറ്റിൻക്കര സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരായ ഷിബു ,സജീഷ് കുമാർ എന്നിവരെ റൂറല്‍ എസ് പി അശോക് കുമാര്‍ സസ്പെൻഡ് ചെയ്തു.

അതിനിടെ DySP ഹരികുമാരിന്‍റെ സര്‍വ്വീസ് റിവോള്‍വര്‍ എവിടെയെന്ന കാര്യത്തില്‍ അവ്യക്തത തുടരുകയാണ്. തോക്കുമായിട്ടാണ് ഹരികുമാർ രക്ഷപ്പെട്ടതെന്ന് അഭ്യൂഹം ഉണ്ട്.

തോക്ക് എവിടെയെന്ന് കണ്ടെത്താനായി ഹരികുമാറിന്‍റെ വീട് പരിശോധിക്കാന്‍ ആറ്റിങ്ങല്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പോലീസ് എത്തിയെങ്കിലും വീട് അടഞ്ഞ് കിടക്കുകയായിരുന്നു.

കോടതിയില്‍ നിന്ന് ഉത്തരവ് വാങ്ങിയ ശേഷം പൂട്ട് പൊളിച്ച് ഉളളില്‍ കടക്കാം എന്ന ധാരണയില്‍ പോലീസ് പിന്‍വാങ്ങി.അതിനിടെ പോലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഹരികുമാർ രംഗത്തെത്തി.

തന്നോട് ശത്രുതയുളളവരുടെ സമ്മര്‍ദ്ദം മൂലം രാഷ്ട്രീയ താല്‍പര്യങ്ങളുടെ അടിസ്ഥാനത്തലാണ് പോലീസ് തന്നെ കള്ളക്കേസിൽ കുടുക്കിയതെന്നും താന്‍ നിരപരാധിയാണെന്നും ഹരികുമാർ പറഞ്ഞു.

മുൻകൂർ ജാമ്യം തേടി തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയില്‍ അഭിഭാഷകന്‍ മുഖാന്തിരം സമര്‍പ്പിച്ച ഹര്‍ജിലാണ് ഹരികുമാര്‍ ഇകാര്യം വ്യക്തമാക്കിയത്.

അപകടത്തിന് ശേഷം ഒളിവില്‍ പോയ ഹരികുമാറിനെ ഇനിയും കണ്ടെത്താനായില്ല. അടുത്ത ദിവസങ്ങളില്‍ തന്നെ കോടതിയില്‍ ഹരികുമാര്‍ കീ‍ഴടങ്ങിയേക്കുമെന്ന സൂചനയുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News