പുരോഗമനകേരളം അവരെ കുറ്റവാളികളെന്നു മുദ്രകുത്തും; ഹൃദയവാതിലുകൾ കൊട്ടിയടച്ചവരെ; പഴഞ്ചൻ വിശ്വാസത്തിന്റെ ഇരുട്ടറയിൽ ചടഞ്ഞിരിക്കുന്നവരെ; സ്ത്രീവിരുദ്ധാശയങ്ങളുടെ ജപമാലയെണ്ണി നാൾകഴിക്കുന്നവരെ

ശബരിമലപ്രക്ഷോഭം വിശ്വാസികളുടെ സ്വാഭാവിക പ്രതികരണം എന്ന് കരുതുന്ന ശുദ്ധാത്മാക്കളുടെ കണ്ണ് തുറപ്പിക്കുന്നതാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ അഡ്വ. പി എസ്- ശ്രീധരൻപിള്ളയുടെ വെളിപ്പെടുത്തൽ. യുവമോർച്ചയുടെ രഹസ്യയോഗത്തിലെ പ്രസംഗം മാധ്യമങ്ങൾ പുറത്താക്കിയതോടെ ബിജെപി‐ആർഎസ്-എസ്- അജൻഡയുടെ ചെമ്പ്- തെളിഞ്ഞിരിക്കുകയാണ്. ശബരിമലവിഷയം ബിജെപിക്ക്- കിട്ടിയ സുവർണാവസരമാണെന്ന് പിള്ള പറയുമ്പോൾ ഒരു തേൻ നുകരുന്ന സന്തോഷം അദ്ദേഹത്തിന്റെ മുഖത്തുണ്ട്-. ശബരിമലയിൽ അശാന്തി പുലർന്നാലും അമ്പലമടച്ചാലും വേണ്ടില്ല കേരളത്തിൽ ബിജെപിക്ക്- വളരാനും ലോക‌്സഭാ തെരഞ്ഞെടുപ്പിൽ വോട്ടും സീറ്റും പിടിക്കാനും ശബരിമലസമരം സഹായിക്കുമെന്നാണ് പിള്ള കരുതുന്നത്-.

ബിജെപി ഒരു സാധാരണ ബൂർഷ്വാ പാർടിയല്ല. മറ്റ് യാഥാസ്ഥിതിക പാർടികളിൽ നിന്ന‌് വ്യത്യസ്-തമാണ്. ആർഎസ്-എസ്- നിയന്ത്രിക്കുന്ന ഈ കക്ഷി ഒരു വലതുപക്ഷ പാർടി മാത്രമല്ല, ഒരു വർഗീയ പാർടിയുമാണ്. പരമ്പരാഗതമാർഗത്തിലൂടെ സമൂഹത്തെ ഭരിക്കാൻ ഭരണവർഗത്തിന് സാധിക്കാതെവന്ന സ്ഥിതിയിൽ ആ സ്ഥാനത്ത്- അധികാരത്തിൽവന്ന പാർടിയാണ് ബിജെപി. ഉദാരവൽക്കരണത്തെയും സ്വകാര്യവൽക്കരണത്തെയും പുണർന്ന് സാമ്പത്തികനയത്തിൽ കോൺഗ്രസിനെക്കാൾ പിന്തിരിപ്പനാണെന്ന് നാലരവർഷത്തെ ഇവരുടെ ഭരണം രാജ്യത്തെ ബോധ്യപ്പെടുത്തുന്നു.

പിന്തിരിപ്പൻ വൻകിട‐ബൂർഷ്വാ ഭൂപ്രഭുവർഗത്തെ പ്രതിനിധാനംചെയ്യുന്ന വലതുപക്ഷ പാർടിയായ ബിജെപി ഇന്ന് ദേശീയമായി തിരിച്ചടി നേരിടുകയാണ്. 2019ലെ ലോക‌്സഭാ തെരഞ്ഞെടുപ്പോടെ അധികാരത്തിന് പുറത്തുപോകേണ്ടിവരുമെന്നത്- ഉറപ്പായിരിക്കുകയാണ്. അതിന്റെ ശംഖൊലിയാണ് ഉപതെരഞ്ഞെടുപ്പ്- ഫലങ്ങൾ. കർണാടകത്തിൽ ഉപതെരഞ്ഞെടുപ്പ്- നടന്ന അഞ്ച്- സീറ്റിൽ നാലിലും ബിജെപി ദയനീയമായി തോറ്റു. അവരുടെ സിറ്റിങ‌്- സീറ്റായ ബെല്ലാരിയും നഷ്ടപ്പെട്ടു. ബിജെപി മുമ്പ്- 85,000 വോട്ടിന് ജയിച്ചിടത്താണ് 2,43,161 വോട്ടിന്റെ വ്യത്യാസത്തിൽ മൂക്കുകുത്തിയത്-. രാജ്യത്ത്- 2018ൽ ഉപതെരഞ്ഞെടുപ്പ്- നടന്ന 14 ലോക‌്സഭാ–- നിയമസഭാ തെരഞ്ഞെടുപ്പിൽ രണ്ടിടത്തേ ബിജെപിക്ക്- ജയിക്കാൻ കഴിഞ്ഞുള്ളൂ. ഇത്- വ്യക്തമാക്കുന്നത്- 2019ലെ ലോക‌്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി കരകയറില്ലെന്നാണ്.

എന്നാൽ, ഈ പ്രതിസന്ധി മറികടക്കാൻ മത‐സാമുദായിക‐വർഗീയത ഇളക്കിവിട്ട്- ജനവിധി അട്ടിമറിക്കാനുള്ള കുറുക്കുവഴിയാണ് സംഘപരിവാർ തേടുന്നത്-. ഇതിന്റെ ഭാഗമായാണ് രാമക്ഷേത്രവും ശബരിമലയും രാഷ്ട്രീയ അജൻഡയാക്കിയിരിക്കുന്നത്-. മതവൈകാരികതയെ ഉപയോഗിച്ച്- ഹിന്ദു‐വർഗീയ ചേരിതിരിവ്- ഉണ്ടാക്കാൻ നോക്കുകയാണ്. സുപ്രീംകോടതിയുടെ വിധിന്യായങ്ങളെ കോടതി-ക്കെതിരെയുള്ള പ്രചാരണമാക്കിയും എൽഡിഎഫ്- സർക്കാരിനെ ഒറ്റപ്പെടുത്താനുള്ള നീക്കമാക്കിയും ഹിന്ദു ഏകീകരണത്തിനാണ് ലാക്ക്-. ബാബ‌്റി മസ്-ജിദ്- ഭൂമിയുടെ ഉടമസ്ഥാവകാശ കേസ്- ഉടനെ കേൾക്കുന്നില്ലെന്ന് ചീഫ്- ജസ്റ്റിസ്- രഞ്-ജൻ ഗൊഗോയ‌്‌യുടെ ബെഞ്ച്- വ്യക്തമാക്കിയതിനെ തുടർന്ന് കോടതി ഹിന്ദുവിരുദ്ധമാണെന്ന പ്രചാരണമായി. രാമക്ഷേത്രനിർമാണം ഓർഡിനൻസായി കേന്ദ്രം കൊണ്ടുവരണമെന്ന് സംഘപരിവാർ ആവശ്യപ്പെട്ടു.

ബാബ‌്റി മസ്-ജിദ്- നിലനിന്ന ഭൂമിയിൽ ക്ഷേത്രം പണിയാനാണ് ആവശ്യം. ഹിന്ദുക്കൾക്ക്- കോടതിയുടെ ശുഭവാർത്തയ‌്ക്കായി അധികം കാത്തിരിക്കാൻ പറ്റില്ലെന്ന് ആർഎസ്-എസ്- ജനറൽ സെക്രട്ടറി ഭയ്യാജി ജോഷി അഭിപ്രായപ്പെട്ടു. ഈ വിഷയത്തിൽ ആർഎസ്-എസ്- തലവൻ മോഹൻ ഭാഗവതും അമിത്- ഷായുംതമ്മിൽ കൂടിക്കാഴ്-ച നടത്തി.

1992ൽ ബാബ‌്റി മസ്-ജിദ്- തകർത്ത കർസേവയ‌്ക്ക‌് സമാനമായ രാമക്ഷേത്രപ്രസ്ഥാനത്തിന് തുടക്കം കുറിക്കുമെന്ന് ആർഎസ്-എസ്- ജോയിന്റ്- സെക്രട്ടറി വൈദ്യയും വ്യക്തമാക്കി. യു പി മുഖ്യമന്ത്രി ആദിത്യനാഥാകട്ടെ, ക്ഷേത്രനിർമാണം ഉടൻ ഉണ്ടാകുമെന്നും രാമന്റെ വൻപ്രതിമ സ്ഥാപിക്കുമെന്നും പ്രസ്-താവിച്ചു. അയോധ്യയുടെ സരയൂതീരത്ത്- 151 മീറ്റർ ഉയരത്തിലുള്ള രാമപ്രതിമയാണ് ഉദ്ദേശിക്കുന്നത്-.

ഈ പശ്ചാത്തലത്തിൽ വേണം ശ്രീധരൻപിള്ളയുടെ കാസർകോട്ടുനിന്ന‌് പത്തനംതിട്ടയിലേക്ക്- വരുന്ന രഥയാത്രയെയും അതിന് മുന്നോടിയായി അദ്ദേഹം നടത്തിയ രഹസ്യപ്രസ്-താവനയെയും കാണേണ്ടത്-. യുവമോർച്ചാ യോഗത്തിലെ പ്രസംഗത്തിലെ ഓരോ വാചകവും നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നതാണ്. “ശബരിമല ഒരു സമസ്യയാണ്. നമ്മൾ ഒരു അജൻഡ മുന്നോട്ടുവച്ചു. അതിൽ ഓരോരുത്തരായി വീണു. ഒടുവിൽ ബിജെപിയുടെ എതിരാളികളായ ഭരണകക്ഷി പാർടികളും മാത്രമേ ബാക്കിയുണ്ടാകൂ. കഴിഞ്ഞ മാസം 17 മുതൽ 22 വരെ നടന്ന ശബരിമലസമരം ഏതാണ്ട്- പൂർണമായും ആസൂത്രണംചെയ്-ത്- നടപ്പാക്കിയത്- ബിജെപിയാണ്.

നിർദേശിക്കപ്പെട്ടതനുസരിച്ച്- പാർടി ജനറൽ സെക്രട്ടറിമാർ പമ്പയിലും നിലയ്-ക്കലിലും സന്നിധാനത്തുമെല്ലാം നിലയുറപ്പിച്ച്- അജൻഡകൾ നടപ്പാക്കി. ദർശനത്തിനെത്തിയ യുവതികളെ തടഞ്ഞത്- യുവമോർച്ചാ പ്രവർത്തകരാണ്.’ പിള്ളയുടെ ഈ സത്യവാങ്-മൂലം യുഡിഎഫ്- രാഷ്ട്രീയനേതാക്കളുടെയും സമരത്തിൽ പങ്കാളികളാകുന്ന യഥാർഥ ഭക്തരുടെയും കണ്ണുതുറപ്പിക്കാൻ വകനൽകുന്നതാണ്. കെപിസിസി പ്രസിഡന്റ്- മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷനേതാവ്- രമേശ്- ചെന്നിത്തല തുടങ്ങിയവരടക്കമുള്ള കോൺഗ്രസ‌്- നേതാക്കളെ ഓരോരുത്തരെയായി വീഴ്-ത്തിയത്- ബിജെപി അജൻഡയാണെന്ന് പിള്ള തുറന്നുപറഞ്ഞിട്ടും ഇതിനകം കമാന്നൊരക്ഷരം മറുപടിയായി നൽകാൻ അവർക്ക്- കഴിഞ്ഞിട്ടില്ല.

സംഘപരിവാർ കുഴിച്ച കുഴിയിൽ വീണിട്ടും അവിടെനിന്ന‌് കരകയറാനല്ല കേരളത്തിലെ കോൺഗ്രസ‌്- നോക്കുന്നത്-. അവർ ബിജെപി അജൻഡയ‌്ക്ക്- ഒത്താശ നൽകുകയാണ്. അതുകൊണ്ടാണ് കാസർകോട്ടുനിന്ന് സംഘപരിവാറിന്റ രഥയാത്ര പുറപ്പെടുമ്പോൾത്തന്നെ കോൺഗ്രസിന്റെ പദയാത്രയും ശബരിമലയുടെപേരിൽ നടത്തുന്നത്ത്-.

ബിജെപി‐ആർഎസ്-എസ്- നയിക്കുന്ന അയ്യപ്പസമരം യഥാർഥത്തിൽ അയ്യപ്പനു വേണ്ടിയുള്ള ശരണംവിളിയല്ല, മോഡിയെ വീണ്ടും അധികാരത്തിലെത്തിക്കാനുള്ള രാഷ്ട്രീയ കള്ളക്കളിയാണെന്നാണ‌് പിള്ളയുടെ പരസ്യമായ രഹസ്യസംഭാഷണം വ്യക്തമാക്കുന്നത്-. വർഗീയ ഫാസിസത്തിനിതുവരെ അക്കൗണ്ട്- തുറക്കാൻകഴിയാത്ത കേരളത്തിൽ അയ്യപ്പന്റെപേരിൽ കലാപമുണ്ടാക്കിവരുന്ന ലോക‌്സഭാ തെരഞ്ഞെടുപ്പിൽ വോട്ടും സീറ്റും നേടാനുള്ള ഗൂഢപദ്ധതിയാണ് ശബരിമല പ്രക്ഷോഭം. ഇതിന്റെ രാഷ്ട്രീയം മതനിരപേക്ഷരാഷ്ട്രീയത്തിൽ വിശ്വസിക്കുന്നവരും സമുദായസൗഹാർദം പുലരണമെന്ന് കാംക്ഷിക്കുന്ന സമുദായനേതാക്കളും തിരിച്ചറിയണം.

യുവതികൾ സന്നിധാനത്ത്- വന്നാൽ നടയടച്ചിടുമെന്ന് തന്ത്രി പ്രഖ്യാപിച്ചിരുന്നല്ലോ. അത്- തന്നോട്- സംസാരിച്ചതിന് ശേഷമാണെന്നും താൻകൊടുത്ത ധൈര്യത്തിന്റെ അടിസ്ഥാനത്തിലാണ് തന്ത്രി അങ്ങനെ പറഞ്ഞതെന്നും പിള്ള വെളിപ്പെടുത്തിയിട്ടുണ്ട്-. ശബരിമല തന്ത്രിക്കിപ്പോൾ ഏറ്റവും കൂടുതൽ വിശ്വാസം ബിജെപിയെയും അതിന്റെ സംസ്ഥാന അധ്യക്ഷനെയുമാണെന്നും തന്ത്രി കണ്ഠര്- മോഹനര്- നേരിട്ടുവിളിച്ചെന്നും പിള്ള വ്യക്തമാക്കി. സുപ്രീംകോടതി എതിരായിവരുമോ എന്ന് ഭയപ്പെട്ട തന്ത്രിയെ മനസ്സുമാറ്റിച്ച്- അമ്പലംപൂട്ടാൻ പ്രാപ്-തനാക്കിയത്- താനാണെന്നുള്ള പിള്ളയുടെ സത്യവാങ്-മൂലം നിയമപരമായും രാഷ്ട്രീയമായും സാമൂഹ്യമായും വെല്ലുവിളി ഉയർത്തുന്നതാണ്. ശബരിമല അശാന്തമാക്കാനുള്ള ഗൂഢാലോചനയിൽ സംഘപരിവാറിന്റെ പങ്കാളിയായി തന്ത്രികുടുംബം മാറിയെന്നത്- ഭക്തജനങ്ങളെയടക്കം ഞെട്ടിക്കുന്നതാണ്.

തുലാമാസപൂജകൾ നടക്കുന്നതിനിടയിലാണ് തന്ത്രി ബിജെപി നേതാവിനെ മറ്റൊരു ഫോണിൽനിന്ന‌് വിളിച്ചതെന്നും പിള്ള പറഞ്ഞിട്ടുണ്ട്-. ശബരിമല തന്ത്രി ഉപദേശം തേടാനുള്ള നിയമകേന്ദ്രം ബിജെപിയും ആർഎസ്-എസുമാണെന്നുവരുന്നത്- വിശ്വാസിസമൂഹത്തെ വഞ്ചിക്കലാണ്. അതുകൊണ്ടുതന്നെ പിള്ളയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ഭരണപരവും നിയമപരവുമായ നടപടികൾ സ്വീകരിക്കാൻ ദേവസ്വം ബോർഡിന് ബാധ്യതയുണ്ട്-.

താൻ ശ്രീധരൻപിള്ളയെ വിളിച്ചിട്ടില്ലെന്ന് തന്ത്രി പിന്നീട്- പറഞ്ഞിട്ടുണ്ട്-. അതിന്റെ ശരിതെറ്റിലേക്ക്- കടക്കുന്നില്ല. തന്ത്രിയുടെ ഇപ്പോഴത്തെ നിലപാട്- പ്രായശ്ചിത്തമോ വീണ്ടുവിചാരമോ ആണെങ്കിൽ നന്ന്. ശബരിമലയിലെ സ്-ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള ഭരണഘടനാബെഞ്ചിന്റെ വിധി വരുംവരെ കാവിക്കൊടിയുംപിടിച്ച‌് സ‌്ത്രീപ്രവേശനത്തിനുവേണ്ടി നിലകൊള്ളുകയായിരുന്നു ബിജെപിയും‐ആർഎസ്-എസും മോഡി സർക്കാരും. എന്നാൽ.

കേരളത്തിൽ വേരോട്ടമില്ലാത്ത സംഘപരിവാറിന് വർഗീയത കുത്തിയിളക്കി ലോക‌്സഭാ തെരഞ്ഞെടുപ്പിൽ വോട്ടും സീറ്റും നേടുന്നതിനുള്ള ആയുധമാണ് ശബരിമലയെന്ന് കണ്ടാണ് അയ്യപ്പന്റെ പേരിൽ കലാപമുണ്ടാക്കാൻ ഇറങ്ങിത്തിരിച്ചിരിക്കുന്നത്-. അതിനുവേണ്ടി ഏതറ്റംവരെയും പോകും എന്നതിന് തെളിവാണ് ചിത്തിര ആട്ടവിശേഷത്തോടനുബന്ധിച്ച്- ശബരിമല നടതുറന്നപ്പോൾ സന്നിധാനത്തും പമ്പയിലുമെല്ലാം കാവിപ്പട അഴിഞ്ഞാടി നടത്തിയ സമരാഭാസം. 50 കഴിഞ്ഞ സ്-ത്രീകൾക്ക്- ദർശനം നടത്തുന്നതിന് ഒരു തടസ്സവും ഉണ്ടായിരുന്നില്ല.

ശബരിമലയിൽ 50 കഴിഞ്ഞ സ്-ത്രീകളും വരേണ്ടെന്ന് ശഠിച്ചാണ് കലാപത്തിന് ശ്രമിച്ചത്-. മകന്റെ കുട്ടിക്ക്- ചോറ് കൊടുക്കുന്നതിന് ശബരിമലയിൽ എത്തിയ 52 വയസ്സുള്ള ലളിതയെന്ന വീട്ടമ്മയെയും മകനെയും ക്രൂരമായും ആക്രമിച്ചു. മകൻ വിനീഷിന്റെ മകൾ വിനീതയുടെ ചോറൂണിന് 19 അംഗ സംഘത്തിലാണ് ലളിതയെത്തിയത്-. കുഞ്ഞിന്റെ അമ്മ നീതു പമ്പയിൽ തങ്ങിയ ശേഷം മറ്റുള്ളവരാണ് മലകയറിയത്-. ലളിതയ്-ക്ക്- പ്രായം കുറവാണെന്ന് അക്രമികൾക്ക്- തോന്നിയപ്പോൾ കൂട്ട ശരണംവിളി നടത്തിയും ബാരിക്കേഡുകൾ ചാടിക്കടന്നുമെത്തിയാണ് അക്രമം നടത്തിയത്-. പ്രകോപനം സൃഷ്ടിച്ച്- കലാപം സംഘടിപ്പിക്കാനുള്ള ശ്രമങ്ങളെ പൊലീസ്- ആത്മസംയമനത്തോടെ നേരിട്ടതു കൊണ്ടാണ് അവിടം ചോരക്കളമാകാതിരുന്നത്-.

10നും 50 വയസ്സിനും മധ്യേയുള്ള സ്-ത്രീകൾ ശബരിമലയിൽ ദർശനം നടത്തുന്നത്- ആചാരലംഘനമാകുമെന്ന വാദം തള്ളിയാണ് സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച്- സ്-ത്രീകൾക്ക്- പ്രവേശനം അനുവദിച്ചത്-. എന്നാൽ, ഇത്- അംഗീകരിക്കാതെ വർഗീയക്കുഴപ്പം സൃഷ്ടിക്കാൻ ശ്രമിക്കുന്നവരെ യഥാർഥ വിശ്വാസി സമൂഹം വർജിക്കണം. ആചാരത്തിന്റെ പേരിൽ സ്-ത്രീപ്രവേശന വിരുദ്ധ കലാപം ഉണ്ടാക്കാൻ നോക്കുന്നവർതന്നെ ആചാരലംഘനം നടത്തുന്നതും ശബരിമലയ്-ക്ക്- കാണേണ്ടിവന്നു.

ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി കയറുകയും പുറംതിരിഞ്ഞ്- പടിയിൽനിന്ന് സമരക്കാരോട്- ആഹ്വാനം മുഴക്കുകയും ചെയ്-തു വത്സൻ തില്ലങ്കേരി. ഇരുമുടിക്കെട്ടില്ലാതെ പടികയറിയത്- ആചാരലംഘനമാണെന്ന് തന്ത്രിതന്നെ വ്യക്തമാക്കിയിട്ടുണ്ട്-. അപ്പോൾ ആചാരം ലംഘിച്ചും ശബരിമലയിൽ സമരാഭാസം നടത്തുന്നതിന് സംഘപരിവാർ നേതാക്കൾക്കും കാവിപ്പടയ്-ക്കും മനഃസാക്ഷിക്കുത്തില്ല. ഭക്തിയുടെപേരിൽ ഭ്രാന്തുണ്ടാക്കുന്നത്- സങ്കുചിത രാഷ്ട്രീയനേട്ടത്തിനാണ്. ഹൃദയവാതിലുകൾ കൊട്ടിയടച്ച്- പഴഞ്ചൻ വിശ്വാസത്തിന്റെ ഇരുട്ടറയിൽ ചടഞ്ഞിരുന്ന് സ്-ത്രീവിരുദ്ധ ആശയങ്ങളുടെ ജപമാല എണ്ണി നാൾകഴിക്കുന്നവരെ പുരോഗമനകേരളം കുറ്റവാളികളെന്ന് മുദ്രകുത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News