വര്‍ഗീയ പ്രചാരണം: അ‍ഴീക്കോട് എംഎല്‍എ, കെ എം ഷാജിയെ ഹെെക്കോടതി അയോഗ്യനാക്കി

കൊച്ചി : അ‍ഴീക്കോട് എം എല്‍ എ കെ എം ഷാജി അയോഗ്യന്‍. എം എല്‍ എസ്ഥാനത്ത് തുടരാന്‍ യോഗ്യനല്ലെന്ന് ഹെെക്കോടതി കണ്ടെത്തി. തിരഞ്ഞെടുപ്പിനായി  വര്‍ഗീയത പ്രചാരണം നടത്തിയതിനെത്തുടര്‍ന്നാണ് എം എല്‍ എയെ അയോഗ്യനാക്കിയത്. അ‍ഴീക്കോട് മണ്‍ലത്തില്‍ വീണ്ടും ഇലക്ഷന്‍ നടത്തണമെന്നും  കോടതി വ്യക്തമാക്കി.

ലീഗ് പ്രവർത്തകരുടെ അറിവോടെയാണ് ലഘുലേഖ പ്രചരിപ്പിച്ചതെന്നും മുസ്ലീം അല്ലാത്ത സ്ഥാനാർത്ഥിക്ക്
വോട്ടു ചെയ്യണമെന്ന് ആഹ്വാനം ചെയ്തെന്നും പ്രചരണത്തിനായി മതത്തെ ഉപയോഗിച്ചുവെന്കോടതി കണ്ടെത്തി
ലഘുലേഖ പ്രചരിപ്പിച്ചതായി  നീരീക്ഷകൻ ശ്രദ്ധയിൽ പെടുത്തിയെന്ന് വരണാധികാരിയുടെ മൊഴി ഉണ്ടന്ന് കോടതി കണ്ടെത്തി. ലഘുലേഖകൾ വീടുകളിൽ എത്തിച്ചത് ലീഗുപ്രവർത്തകരാണന്നതിന് സാക്ഷിമൊഴികൾ
ഉണ്ടന്നും കോടതി കണ്ടെത്തി

പരാതിക്കാരനായ നികേഷ് കുമാറിന് 50000  രൂപ  കോടതി ചിലവ് നല്‍കണമെന്നും ഉത്തരവിലുണ്ട്.  എതിര്‍ സ്ഥാനാര്‍ഥിയായിരുന്ന എം വി നികേഷ്കുമാറായിരുന്നു വര്‍ഗീ്യ പ്രചാരണത്തിനെതിരെ പരാതി നല്‍കിയത് .

ക‍ഴിഞ്ഞ നിയമ സഭാ ഇലക്ഷനില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി എം വി  നികേഷ് കുമാറിനെതിരെ ഇലക്ഷനില്‍ 2462 വോട്ടുകള്‍ക്കാണ് ഷാജി വിജയിച്ചത്. അയോഗ്യനാക്കിയ തിനൊപ്പം അടുത്ത ആറ് വർഷത്തേയ്ക്ക് കെ.എം.ഷാജിയ്ക്ക് മൽസരിയ്ക്കാനാകില്ലെന്നും ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്.

ജസ്റ്റിസ് പിഡി രാജന്‍റേതാണ് ഉത്തരവ്.  വിധി യ്ക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് മുസ്ലീം ലീഗ് വ്യക്തമാക്കി. കോടതി  വിധി അന്തിമമല്ലെന്നും സുപ്രീം കോടതിയെ സമീപിക്കുമെന്നും പികെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.

വര്‍ഗീയത പ്രചരിപ്പിക്കുന്ന ആറോളം ലഘുലേഖകള്‍ നേരത്തെ പിടിച്ചെടുത്തിരുന്നു.കാരുണ്യനായ അള്ളാഹുവിന്‍റെ അടുത്ത് അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ലെന്നും എല്ലാ മുസ്ലീങ്ങളും  മുഹമ്മദനായ മുഹമ്മദ് ഷാജിയ്ക്ക് വോട്ട് ചെയ്യണമെന്നായിരുന്നു, ലഘുലേഖയിലെ പരാമര്‍ശങ്ങള്‍.

മുസ്ലീം ലീഗിനും മുസ്ലീം വോട്ടുകള്‍ക്കും ഏറെ പ്രാധാന്യമുള്ള മണ്ഡലത്തില്‍,  ഈ ലഘുലേഖകള്‍ സ്വാധീനിച്ചെന്നാണ് കോടതിയില്‍ പരാതിക്കാരന്‍ വ്യക്തമാക്കിയത്. ഇതാണ് ഷാജിയുടെ അയോഗ്യനാക്കുന്നതിലേക്ക് നയിച്ചത്.

ലഘു ലേഖകള്‍ സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ നികേഷ്കുമാര്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ലഘു ലേഖകള്‍ പിടിച്ചെടുക്കുകയായിരുന്നു. പിന്നീട് തിരഞ്ഞെടു്പ്പ് ഫലം വന്നതിന് ശേഷം നികേഷ്  കോടതിയെ സമീപിക്കുകയായിരുന്നു.

ഷാജിയെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് 2016ൽ നികേഷ് നൽകിയ ഹർജിയിലാണ് ജസ്റ്റീസ് PD രാജന്റെ ഉത്തരവ്. ഷാജിയെ അയോഗ്യനാക്കിയ ഉത്തരവ് സ്പീക്കർക്കും തെരഞ്ഞെടുപ്പ്കമ്മീഷനും അയയ്ക്കാൻ കോടതി ഉത്തരവിട്ടു.

വ്യാജ ലഘുലേഖ പ്രചരിപ്പിച്ച് വോട്ടർമാരെ സ്വാധീനിച്ചുവെന്ന് കോടതി കണ്ടെത്തി.  വരണാധികാരിയുടേയും വോട്ടർമാരുടേയും മൊഴികളുടെ അടിസ്ഥാനത്തിലാണ് കോടതി ഷാജിയെ അയോഗ്യനാക്കിയത്.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News