ശബരിമലയിൽ ഉണ്ടായ അക്രമ സംഭവങ്ങളും മറ്റ് പ്രതിഷേധങ്ങളെക്കുറിച്ചും ദേവസ്വം ബോർഡ് സുപ്രീംകോടതിയെ അറിയിക്കും; ദേവസ്വം ബോർഡിന് വേണ്ടി മുതർന്ന അഭിഭാഷകൻ ആര്യാമ സുന്ദരം ഹാജരാകും

ശബരിമലയിൽ ഉണ്ടായ അക്രമ സംഭവങ്ങളും മറ്റ് പ്രതിഷേധങ്ങളെക്കുറിച്ചും തിരുവിതാംകൂർ ദേവസ്വം ബോർഡ് സുപ്രീംകോടതിയെ അറിയിക്കും.

ഇന്ന് ചേർന്ന ബോർഡ് യോഗത്തിന്‍റേതാണ് തീരുമാനം. 13ന് പുന:പരിശോധനാ ഹർജികൾ സുപ്രീംകോടതി പരിഗണിക്കുമ്പോൾ ബോർഡിന്‍റെ നിലപാടും കോടതിലെ അറിയിക്കും.

വിഷയത്തിൽ സുപ്രീംകോടതിയിൽ ദേവസ്വം ബോർഡിന് വേണ്ടി മുതർന്ന അഭിഭാഷകൻ ആര്യാമ സുന്ദരമാകും ഹാജരാകുക.

ഇൗ മാസം 13ന് ശബരിമലയിലെ യുവതി പ്രവേശവുമായി ബന്ധപ്പെട്ട പുന:പരിശോധനാ – റിട്ട് ഹർജികൾ സുപ്രീംകോടതി പരിഗണിക്കുമ്പോൾ തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ നിലപാട് കോടതിയെ അറിയിക്കാനാണ് തീരുമാനം.

തുലാമാസ പൂജകൾക്കും, ചിത്തിര ആട്ടവിശേഷത്തിനുമായി ശബരിമല നട തുറന്നപ്പോൾ സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ ഉണ്ടായ അക്രമ സംഭവങ്ങൾ, മറ്റ് പ്രതിഷേധങ്ങൾ എന്നിവയും കോടതിയെ അറിയിക്കും.

തിരുവിതാംകൂർ ദേവസ്വം ബോർഡിന് വേണ്ടി മുതിർന്ന അഭിഭാഷകൻ സി. ആര്യാമ സുന്ദരമാകും ഹാജരാകുക. കേസിൽ ദേവസ്വം ബോർഡ് കക്ഷിയല്ല.

ഇൗ സാഹചര്യത്തിൽ കോടതിയിൽ ദേവസ്വം ബോർഡിന് അഭിപ്രായം പറയേണ്ട സാഹചര്യം വരികയാണെങ്കിൽ പറയുമെന്ന് പ്രസിഡന്‍റ് എ.പദ്മകുമാർ വ്യക്തമാക്കി.

യുവതി പ്രവേശന വിധിയുമായി ബന്ധപ്പെട്ട് സുപ്രീംകോടതി എന്ത് തീരുമാനമെടുത്താലും അത് നടപ്പിലാക്കാനുള്ള ബാധ്യത ഭരണഘടനാ സ്ഥാപനമായ ദേവസ്വം ബോർഡിനുണ്ടെന്നും യോഗം അറിച്ചു.

കേസുമായി ബന്ധപ്പെട്ട് മുതിർന്ന അഭിഭാഷകൻ ആര്യാമ സുന്ദരവുമായി ദേവസ്വം കമ്മീഷണർ ചർച്ച നടത്തും. എം. രാജഗോപാലൻ നായരുടെ വിദഗ്ദ്ധാഭിപ്രായവും ബോർഡ് തേടും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News