ദിലീപിന്‍റെ പാസ്പോര്‍ട്ട് താല്‍ക്കാലികമായി വിട്ട് നല്‍കി

വിദേശത്തു പോകാൻ നടൻ ദിലീപിന് അനുമതി. സിനിമാ ചിത്രീകരണത്തിനായി ഈ മാസം 15 മുതൽ ജനുവരി 5 വരെ ബാങ്കോക്കിലേയ്ക്ക് പോകുന്നതിനാണ് പ്രിൻസിപ്പൽ സെഷൻസ് കോടതി ദിലീപിന് അനുമതി നൽകിയത്.

ദിലീപിന്റെ പാസ്പോർട്ട് കോടതി താല്ക്കാലികമായി വിട്ടു നൽകിയിരുന്നു. പ്രൊഫസർ ഡിങ്കൻ സിനിമയുടെ ചിത്രീകരണത്തിനായി ബാങ്കോക്കിലേക്ക് പോകാൻ അനുമതി തേടിയാണ് ദിലീപ് കോടതിയെ സമീപിച്ചത്.

ദിലീപിന്റെ ആവശ്യത്തെ പ്രോസിക്യൂഷൻ എതിർത്തിരുന്നു.നടിയെ ആക്രമിച്ച കേസിൽ വിചാരണ വൈകിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് പ്രതിയായ ദിലീപിന്റെ ഈ ഹർജിയെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News