വെളുത്തുള്ളി നല്ലതാണ്; വളരെ നല്ലത്

അടുക്കളയിലിരിക്കുന്ന വെളുത്തുള്ളിയുടെ ആരോഗ്യഗുണങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാമോ. രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും രക്തസമ്മര്‍ദ്ദവും കൊളസ്ട്രോളും കുറയ്ക്കാനും ഹൃദ്രോഗത്തെ അകറ്റാനും കഴിവുള്ള മറ്റൊരു വസ്തുവില്ല.

ഒരു ടീസ്പൂണ്‍ വെളുത്തുള്ളി ചതച്ചു കഴിച്ചാല്‍ ബിപി കൊളസ്‌ട്രോള്‍ എന്നിവ ഒരാഴ്ച കൊണ്ടു മാറിക്കിട്ടും. മഗ്നീഷ്യം, വിറ്റമിന്‍ ബി 6, വിറ്റമിന്‍ സി, സെലെനിയം, കാത്സ്യം, കോപ്പര്‍ എന്നിവ വെളുത്തുള്ളിയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഒരു സ്പൂണ്‍ വെളുത്തുള്ളി നീര് വെറും വയറ്റില്‍ കഴിക്കുന്നത് ദഹനസംബന്ധമായ അസുഖങ്ങൾ അകറ്റാൻ ഗുണം ചെയ്യും.

വെളുത്തുളളി വെറും വയറ്റില്‍ കഴിക്കുന്നത് തടി കുറയാന്‍ സഹായിക്കും. ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കം ചെയ്യാനും ഒരു സ്പൂണ്‍ വെളുത്തുള്ളി ചതച്ചു കഴിക്കുന്നത് നല്ലതാണ്. അലർജിയുള്ളവർക്ക് സ്ഥിരമായി പിടിപ്പെടുന്ന ഒന്നാണ് ജലദോഷം. ജലദോഷം മാറാൻ ഏറ്റവും നല്ലതാണ് വെളുത്തുള്ളി.

വെളുത്തുള്ളി ഇല്ലാത്ത വീടുകൾ ഉണ്ടാകില്ല. ദിവസവും ഒരു അല്ലി വെളുത്തുള്ളി കഴിച്ചാൽ ജലദോഷത്തിന് മാത്രമല്ല മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കുള്ള ഏറ്റവും നല്ല മരുന്നാണ്. ജലദോഷത്തെ പ്രതിരോധിക്കാന്‍ മറ്റൊരു മരുന്നില്ലെന്ന് വേണം പറയാൻ. വെളുത്തുള്ളി പച്ചയ്ക്ക് കഴിക്കുന്നതാണ് ഏറ്റവും നല്ലത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News