റേഡിയോ ജോക്കിയായി ജ്യോതിക; ‘കാട്രിന്‍ മൊഴി’യുടെ ട്രെയിലര്‍

ജ്യോതിക നായികയായി എത്തുന്ന പുതിയ ചിത്രം ‘കാട്രിന്‍ മൊഴി’യുടെ ട്രെയിലര്‍ പുറത്തിറങ്ങി. വിദ്യാ ബാലന്‍ ചിത്രം തുമ്ഹാരി സുലുവിന്റെ തമിഴ് പതിപ്പാണ് കാട്രിന്‍ മൊഴി.

മൊഴിയിലൂടെ ജ്യോതികയ്ക്ക് വന്‍ ഹിറ്റ് നേടിക്കൊടുത്ത രാധാ മോഹനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. റേഡിയോ ജോക്കിയാകാന്‍ ശ്രമിക്കുകയും വിജയം കണ്ടെത്തുകയും ചെയ്യുന്ന വിജയലക്ഷ്മി എന്ന വീട്ടമ്മയുടെ കഥയാണ് ചിത്രം പറയുന്നത്.

വിഥര്‍ത്താണ് ചിത്രത്തില്‍ ജ്യോതികയുടെ ഭര്‍ത്താവായി എത്തുന്നത്. ലക്ഷ്മി മന്‍ചു, മനോബാല, ഉമ പത്മനാഭന്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്. മദന്‍ കര്‍ക്കിയുടെ വരികള്‍ക്ക് എ.എച്ച് കാഷിഫ് ആണ് സംഗീതം നല്‍കിയിരിക്കുന്നത്. മഹേഷ് മുത്തുസാമിയാണ് ഛായാഗ്രഹണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News