കെ എം ഷാജിക്കെതിരായ നടപടിയുമായി മുന്നോട്ടു പോകും; വോട്ടു കിട്ടുമോയെന്നതു നോക്കി രാഷ്ട്രീയ നിലപാട് എടുക്കില്ല; ജലീലിന്‍റെ പ്രതിച്ഛായ തകര്‍ക്കാനുള്ള ശ്രമം നടക്കുന്നുവെന്നും കോടിയേരി

അ‍ഴീക്കോട് എം എല്‍ എ, കെ എം ഷാജിയെ, അയോഗ്യനാക്കിയ കോടതി നടപടിയിലൂടെ മുസ്ളീം ലീഗും  വര്‍ഗീയ പ്രചരണം നടത്തുന്ന പാര്‍ട്ടിയെന്ന് വ്യക്തമായിരിക്കുന്നുവെന്ന് കോടിയേരി ബാലകൃഷ്ണന്‍.വിഷയത്തില്‍,  കോടതിനടപടികളുമായി മുന്നോട്ടുപോകും.

മന്ത്രി  ജലീലിനെതിരെ നടക്കുന്നത് വ്യക്തിഹത്യയാണ്. ജലീലിന്‍റെ പ്രതിച്ഛായ തകര്‍ക്കാനുള്ള ലീലിന്‍റെ ശ്രമം നടക്കുന്നു. ജലീല്‍ തെറ്റ് ചെയ്തെന്ന് പാര്‍ട്ടി കരുതുന്നില്ല. ജലീലിനുള്ള ജനപിന്തുണ തകര്‍ക്കാനുള്ള ശ്രമമാണ് നിലവില്‍ നടക്കുന്നതെന്നും കോടിയേരി വ്യക്തമാക്കി. സര്‍ക്കാറിനെ അസ്ഥിരമാക്കാനുള്ള ശ്രമവും നടക്കുന്നു.

വോട്ടു കിട്ടുമോയെന്നതു നോക്കി സിപിഐഎം രാഷ്ട്രീയ നിലപാട് എടുക്കില്ല. കോണ്‍ഗ്രസ്സും ബിജെപിയും നടത്തുന്ന യാത്രയ്ക്ക് ഒരേ ലക്ഷ്യമാണുള്ളത്. 2019ലെ  ലോകസഭാ തിരഞ്ഞെടുപ്പില്‍ 2004 ആവര്‍ത്തിക്കുമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News