“അമ്പലത്തില്‍ പോകുമ്പോള്‍ തൊട്ടശുദ്ധമാക്കിയെന്ന് പറഞ്ഞു; ഞാന്‍ ചോദിച്ചു പ്രളയം വന്നപ്പോള്‍ എവിടെയെയായിരുന്നുന്ന്? ഇനി പ്രളയം വന്നാൽ എല്ലാം അങ്ങട് ഒലിച്ചു പോണം”; വൈറലായി ആമിന ഉമ്മയുടെ വാക്കുകൾ

”ഇനി പ്രളയം വന്നാൽ മുല്ലപ്പെരിയാർ പൊട്ടി എല്ലാം അങ്ങട് ഒലിച്ചു പോണം. ജനം ഒന്നും പഠിക്കൂല്ല..” ആലുവ ചൊവ്വര കൊണ്ടോട്ടിയിലെ ആമിന ഉമ്മയുടെ വാക്കുകൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

പ്രളയത്തിൽ ഒന്നിച്ച ജനത പ്രളയ ശേഷം വീണ്ടും ജാതിയുടെയും മതത്തിന്റെയും വിശ്വാസത്തിന്റെയും പേരിൽ തമ്മിൽ തല്ലാൻ തുടങ്ങിയതാണ് ആമിന ഉമ്മ സ്വന്തം അനുഭവത്തിന്റെ പശ്ചാത്തലത്തിൽ വിവരിക്കുന്നത്.

കൈരളി-പീപ്പിൾ ടിവി സംപ്രേഷണം ചെയ്യുന്ന കേരളാ എക്സ്പ്രസിന്റെ ‘പ്രളയ വേദന, പ്രസവ വേദന’ എന്ന എപ്പിസോഡിലൂടെയാണ് ആമിന ഉമ്മ സംസാരിക്കുന്നത്. ആലുവയിൽ നാവിക സേന ഏയർ ലിഫ്റ്റിംഗിലൂടെ രക്ഷപ്പെടുത്തിയ രണ്ട് ഗർഭിണികളായ യുവതികളെക്കുറിച്ചായിരുന്നു പരിപാടി.

ആലുവ ചൊവ്വരയിൽ തൊഴിലുറപ്പ് ജോലി ചെയ്ത് ജീവിക്കുന്ന ആമിന നാട്ടിലെ അറിയപ്പെടുന്ന പാചക വിദഗ്ധ കൂടിയാണ്.

ആമിനയുമ്മയുടെ വാക്കുകൾ ചുവടെ കേൾക്കാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News