എയ്ഡ്സ് ബാധിതനായ സൈനികന്‍ 80 ഓളം കുട്ടികളെ പീഡനത്തിനിരയാക്കി; കുട്ടികള്‍ എയ്ഡ്സ് ഭീഷണിയില്‍; സൈനികനെ അറസ്റ്റ് ചെയ്തു

ബാങ്കോക്ക്: തായ്‌ലന്‍ഡ് സൈന്യത്തിലെ സെര്‍ജന്റ് മേജറായ ജക്രിത് ഖോംസാണ് എണ്‍പതോളം കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചത്. ഇയാള്‍ എച്ച്ഐവി ബാധിതനാണെന്ന് സ്ഥിരീകരിച്ചു. സംഭവം അറിഞ്ഞ് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. 13 നും 18 നും ഇടയില്‍ പ്രായമുള്ള ആണ്‍കുട്ടികളെയാണ് ഇയാള്‍ പീഡിപ്പിച്ചത്.

സോഷ്യല്‍ മീഡിയകളിലൂടെ സൗഹൃദം സ്ഥാപിച്ചെടുത്തതിനുശേഷമായിരുന്നു ഇയാള്‍ കുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കിയിരുന്നത്. കുട്ടികളുമായി സൗഹൃദം സ്ഥാപിക്കുന്നതിനായി ഒട്ടേറെ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകളും ഗേ ഡേറ്റിങ് ആപ്ലിക്കേഷനായ ബ്ലൂഡും ഇയാള്‍ ഉപയോഗിക്കുകയും ചെയ്തിരുന്നു. കുട്ടികളുമായി ചാറ്റിങിലൂടെ ബന്ധം സ്ഥാപിച്ചശേഷം നഗ്‌നചിത്രങ്ങള്‍ കൈമാറുകയായിരുന്നു.

പിന്നീട് ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്യുന്നതായിരുന്നു ഇയാളുടെ രീതി. നഗ്‌നചിത്രങ്ങള്‍ പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇയാള്‍ മിക്ക കുട്ടികളെയും പീഡനത്തിനിരയാക്കിയത്. എച്ച്ഐവി രോഗികള്‍ കഴിക്കുന്ന മരുന്നുക‍ള്‍ പ്രതിയുടെ വീട്ടില്‍ നിന്നും പോലീസ് സംഘം കണ്ടെടുത്തുകയായിരുന്നു.

തുടര്‍ന്നാണ് ഇയാള്‍ എയ്ഡ്സ് രോഗിയാണെന്ന് സ്ഥിരീകരിച്ചത്. പ്രതിയില്‍ നിന്ന് കുട്ടികള്‍ക്കും എയ്ഡ്സ് പകര്‍ന്നിട്ടുണ്ടാകുമോ എന്ന ഭയത്തിലാണ് കുട്ടികളും രക്ഷിതാക്കളും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here