കോട്ടയത്ത് സിപിഐഎം ഭവന രഹിതര്‍ക്ക് വീടുകൾ നിർമ്മിച്ചു നൽകുന്നു

കോട്ടയം:സിപിഐഎം സംസ്ഥാന സമ്മേളനത്തിന്റെ തീരുമാനമനുസരിച്ച് ജില്ലയിൽ നിർമ്മിക്കുന്ന വീടുകളിൽ ആദ്യവീട് പൂർത്തിയായി. പുത്തനങ്ങാടി വേളുത്തറ രാജുവിനുള്ള വീടാണ് പൂർത്തിയായത് ഭാര്യയും രണ്ട് കുട്ടികളുമടങ്ങുന്ന രാജു കൂലിവേല ചെയ്താണ് ഉപജീവനം കഴിക്കുന്നത്.

മുനിസിപ്പൽ 25-ാം വാർഡിൽ വാഴേപ്പറമ്പ് ഭാഗത്ത് പൂർത്തിയായ വീടിന്റെ താക്കോൽദാനം നവംബർ 11 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് പാർട്ടിയുടെ കേന്ദ്രകമ്മറ്റിയംഗം സ:വൈക്കം വിശ്വൻ നിർവ്വഹിക്കുന്നതാണ്. രണ്ടാമത്തെ വീട് പൂഞ്ഞാറിൽ നവംബർ മാസം അവസാനവാരം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സ:കെ.ജെ. തോമസ് കൈമാറും.

കക്ഷിരാഷ്ട്രീയത്തിനും ജാതിമത ചിന്തകൾക്കും അതീതമായി ഭവന രഹിതരായ പാവങ്ങൾക്ക് സ്വന്തമായൊരു വീട് എന്നതാണ് മാനദണ്ഡം. ജില്ലയിൽ 109 വീടുകൾക്കാണ് ഇതുവരെ തറക്കല്ലിട്ടത്. അതിൽ 62 വീടുകളുടെ പണി ആരംഭിച്ചു. ഇതിൽ തന്നെ പല വീടുകളും പൂർത്തീകരണ ഘട്ടത്തിലുമാണ്.

വരും മാസങ്ങളിൽ ഈ വീടുകളെല്ലാം തന്നെ ഉടമകൾക്ക് കൈമാറാൻ സാധിക്കുമെന്നാ
ണ് കരുതുന്നത് ലോക്കൽ തലത്തിൽ ഇതിന് വേണ്ടി പ്രത്യേക നിർമ്മാണ കമ്മറ്റികൾ രൂപീകരിച്ചാണ് പ്രവർത്തനങ്ങൾ നടക്കുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News