ഡിവൈഎഫ്എെ സംസ്ഥാന സമ്മേളനം; പതാകജാഥ പ്രയാണം ആരംഭിച്ചു

ഡി വൈ എഫ് ഐ സംസ്ഥാന സമ്മേളനത്തിന്റെ പതാക ജാഥ കൂത്തുപറമ്പ് രക്തസാക്ഷി ചത്വരത്തിൽ നിന്നും പ്രയാണം ആരംഭിച്ചു.

സമ്മേളന നഗരിയിൽ ഉയർത്താനുള്ള പതാക ഡി വൈ എഫ് ഐ മുൻ സംസ്ഥാന സെക്രട്ടറി എം വി ജയരാജൻ ജാഥാ ലീഡറായ ഡി വൈ എഫ് ഐ സംസ്ഥാന ട്രഷറർ പി ബിജുവിന് കൈമാറി.

കൊടിമര,ദീപശിഖാ,പതാക ജാഥകൾ ഞായറാഴ്ച വൈകുന്നരം പൊതു സമ്മേളന നഗരിയായ കോഴിക്കോട് കടപ്പുറത്ത് എത്തിച്ചേരും. തുടർന്ന് സ്വാഗത സംഘം ചെയർമാൻ പി മോഹനൻ പതാക ഉയർത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel