പുതിയ കാല ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ കോഹ്ലിക്ക് പിന്നാലെ വട്ടം കറങ്ങുകയാണ് കോഹ്ലിയുടെ പടയോട്ടത്തിനാണ് മൈതാനങ്ങളൊക്കെയും സാക്ഷ്യം വഹിക്കുന്നത്.
ഒാരോ മൈതാനങ്ങളിലും ഒരു റെക്കോര്‍ഡിനെ അയാള്‍ കൂടെക്കൂട്ടുന്നു. ഇതിഹാസ താരങ്ങളുടെയെല്ലാം റെക്കോര്‍ഡുകള്‍ ഒന്നൊന്നായി തകര്‍ത്ത് വീരോചിതം ഇന്ത്യന്‍ നായകന്‍ മുന്നേറുകയാണ് ഈ കുതിപ്പ് തടയാന്‍ ഇതുവരെ ആര്‍ക്കും കഴിഞ്ഞിട്ടും ഇല്ല.
ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരുടെ ക്രിക്കറ്റ് ദൈവം സച്ചിന്‍ ടെണ്ടുക്കല്‍ക്കര്‍ക്ക് തന്നെയാണ് ഈ കുതിപ്പില്‍ ഏറ്റവും കൂടുതല്‍ വില നല്‍കേണ്ടി വന്നിട്ടുണ്ടാവുക.
സച്ചിന്‍റെ ഒരുപിടി റെക്കോര്‍ഡുകളാണ് കോഹ്ലി ഇതിനോടകം തകര്‍ത്തെറിഞ്ഞത്. പലതും ഇപ്പോള്‍ വാള്‍മുനയിലും.
എന്നാല്‍ ഈ കുതിപ്പുകള്‍ കൊണ്ടൊന്നും തകര്‍ത്തെറിയാന്‍ കഴിയാത്ത ഒരു റെക്കോര്‍ഡ് സച്ചിന് സ്വന്തമായുണ്ടെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗ്.
അത് മറ്രൊന്നുമല്ല 200 ടെസ്റ്റ് കളിക്കുക എന്നതാണ്. ഈ റെക്കോര്‍ഡ് തകര്‍ക്കണമെങ്കില്‍ കുറഞ്ഞത് 24 വര്‍ഷമെങ്കിലും അന്താരാഷ്ട്ര ക്രിക്കറ്റില്‍ തുടരാന്‍ സാധിക്കണം എന്നും സെവാഗ് പറയുന്നു.
അതെസമയം കോഹ്ലിയുടെ സ്ഥിരതയെ പ്രശംസകൊണ്ട് മൂടാനും സെവാഗ് മറന്നില്ല. താന്‍ സച്ചിന്‍, ഗാംഗുലി, ദ്രാവിഡ്, ലക്ഷ്മണ്‍ തുടങ്ങിയ ഇതിഹാസ താരങ്ങള്‍ക്കൊപ്പം കളിച്ചിട്ടുണ്ടെന്നും അവര്‍ക്കെല്ലാം കരിയറില്‍ കയറ്റിറക്കം ഉണ്ടായിട്ടുണ്ടെന്നും സെവാഗ് പറയുന്നു.
എന്നാല്‍ കോഹ്ലിയുടെ കരിയറില്‍ അങ്ങനൊന്ന് സംഭവിച്ചിട്ടില്ലെന്നും കളിയിലെ സ്ഥിരത തന്നെയാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയെന്നും സെവാഗ് കൂട്ടിച്ചേര്‍ത്തു.
Get real time update about this post categories directly on your device, subscribe now.