വിവാദ പ്രസംഗത്തില്‍ മലക്കം മറിഞ്ഞ് ശ്രീധരന്‍പിള്ള; തന്ത്രി വി‍ളിച്ചെന്ന് പറഞ്ഞിട്ടില്ല; ആരാണ് വിളിച്ചതെന്ന് അറിയില്ല

ശബരിമല പ്രസംഗവുമായി ബന്ധപ്പെട്ട വിവാദത്തില്‍ നിലപാട് മാറ്റി പിഎസ് ശ്രീധരന്‍പിള്ള. തന്ത്രി തന്നെ വി‍ളിച്ചില്ലെന്നാണ് തന്ത്രി പറയുന്നതെങ്കില്‍ അതാണ് ശരി.

തന്ത്രി വിളിച്ചെന്ന് താനും പറഞ്ഞിട്ടില്ല തന്ത്രി കുടുംബത്തിലെ ആരോ ആണ് വിളിച്ചത്. തന്ത്രിയുടെ പേര് താന്‍ ഫറഞ്ഞിട്ടില്ലെന്നും ശ്രീധരന്‍പിള്ള ഇന്ന് പ്രതികരിച്ചു. വിളിച്ചത് ആരാണെന്ന് ഇപ്പോള്‍ കൃത്യമായി ഒാര്‍മ്മയില്ലെന്നും ചോദ്യത്തിന് മറുപടിയായി ശ്രീധരന്‍പിള്ള പറഞ്ഞു.

നേരത്തെ ശബരിമലയില്‍ ആചാരലംഘനമുണ്ടായാല്‍ ക്ഷേത്രം അടച്ചിടുന്നത് സംബന്ധിച്ച് ബി.ജെ.പി അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ളയോട് നിയമോപദേശം ചോദിച്ചിട്ടില്ലെന്ന് തന്ത്രി കണ്ഠരര് രാജീവര് രേഖമൂലം ദേവസ്വം ബോര്‍ഡിനെ അറിയിച്ചിരുന്നു.

ആചാരലംഘനങ്ങളെ കുറിച്ചും അതുണ്ടായാല്‍ നടത്തേണ്ട പരിഹാരക്രിയകളെ കുറിച്ചും തന്ത്രിയെന്ന നിലയില്‍ തനിക്ക് അറിവുണ്ട്. കുടുംബ പ്രതിനിധിയുമായി ആശയവിനിമയം നടത്തിയിരുന്നു.

ശ്രീധരന്‍പിള്ള ഉള്‍പ്പെടെ ആരുമായും ആശയവിനിമയം നടത്തിയിട്ടില്ല. ആവശ്യമെങ്കില്‍ തന്റെ ഫോണ്‍ വിശദാംശങ്ങള്‍ പരിശോധിക്കാമെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് രേഖാമൂലം നല്‍കിയ മറുപടിയില്‍ അദ്ദേഹം വ്യക്തമാക്കി.

ശബരിമലയില്‍ ആചാരലംഘനമുണ്ടായാല്‍ ക്ഷേത്രനട അടച്ചിടുന്നത് സംബന്ധിച്ച് തന്ത്രി താനുമായി ആശയവിനിമയം നടത്തിയെന്നായിരുന്നു ശ്രീധരന്‍പിള്ളയുടെ വെളിപ്പെടുത്തല്‍.

ഇതു വിവാദമായതിനെ തുടര്‍ന്നാണ് ദേവസ്വംബോര്‍ഡ് തന്ത്രിയോട് വിശദീകരണം തേടുകയും തന്ത്രി നിഷേധിക്കുകയും ചെയ്ത പശ്ചത്താലത്തിലാണ് ശ്രീധരന്‍ പിള്ളയും നിലപാട് മാറ്റിയിരിക്കുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here