അഭിമന്യുവിന്‍റെ ഓർമകൾ നിഴലിച്ച് നിൽക്കുന്ന അന്തരീക്ഷത്തിൽ സഹോദരി കൗസല്യയ്ക്ക് ഇന്ന് മംഗല്യം

അഭിമന്യുവിന്റെ ഓർമകൾ നിഴലിച്ച് നിൽക്കുന്ന അന്തരീക്ഷത്തിൽ സഹോദരി കൗസല്യയ്ക്ക് ഇന്ന് മംഗല്യം. ഇടുക്കി – വട്ടവടയിൽ നടക്കുന്ന വിവാഹ ചടങ്ങിന് മന്ത്രി എം എം മണി ഉൾപ്പെടെ പ്രമുഖർ നേതൃത്വം നൽകും.

രക്തസാക്ഷി അഭിമന്യുവിന്റെ സ്വപ്നമായിരുന്നു സഹോദരി കൗസല്യയുടെ വിവാഹം കെങ്കേമമാക്കണമെന്നത്. എന്നാൽ ആ സ്വപ്നം പൂവണിയും മുമ്പെ SDPI പ്രവർത്തകർ അവനെ അരുംകൊല ചെയ്തു.

എറണാകുളം മഹാരാജാസ് കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയായിരുന്ന അഭിമന്യു SFI യുടെ കരുത്തനായ പ്രവർത്തകൻ കൂടിയായിരുന്നു.

അഭിമന്യുവിന്റെ വിയോഗത്തെ തുടർന്ന് കുടുംബത്തെ CPIM ദത്തെടുക്കുകയായിരുന്നു. കൗസല്യയുടെ വിവാഹം നടത്തിക്കൊടുക്കുന്നതും പാർട്ടി തന്നെയാണ്. ആഭരണങ്ങളും വസ്ത്രങ്ങളുമെല്ലാം നേരത്തെ തന്നെ വാങ്ങിയിരുന്നു.

വിവാഹത്തിനുള്ള ഒരുക്കങ്ങൾക്കിടെയിലും അഭിയില്ലെന്ന സങ്കടമാണ് സഹോദരിയ്ക്ക്. ഭക്ഷണമുൾപ്പെടെ എല്ലാ സജ്ജീകരണങ്ങളും പാർട്ടി പ്രവർത്തകർ നടത്തുന്നുണ്ടെന്ന് അഭിമന്യുവിന്റെ രക്ഷിതാക്കളായ മനോഹരനും ഭൂപതിയും പറയുന്നു.

കീഴ് വീട് കർണൻ – കൃഷ്ണവേണി ദമ്പതികളുടെ മകൻ മധുസൂദനനാണ് വരൻ. ഊർക്കാട് കെ.ഇ ഹൈസ്കൂൾ മൈതാനത്ത് നടക്കുന്ന വിവാഹ ചടങ്ങിന് സാക്ഷിയാകാൻ മന്ത്രിമാരുൾപ്പെടെ പ്രമുഖരെത്തും.

വട്ടവട -കൊട്ടക്കമ്പൂരിലെ ഒറ്റമുറി വീട്ടിൽ നിന്ന് അഭിമന്യുവിന്റെ കുടുംബത്തിന് വേഗത്തിൽ മോചനമാകും. അഭിമന്യുവിന്റെ കുടുംബത്തിന് CPIM നിർമിക്കുന്ന വീട് വൈകാതെ കൈമാറും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News