കൊച്ചി-മുസിരിസ് ബിനാലെ ഡിസംബര്‍ 12 മുതല്‍ മാര്‍ച്ച് 29 വരെ

ഈ വർഷത്തെ കൊച്ചി-മുസിരിസ് ബിനാലെ ഡിസംബർ 12 മുതൽ മാർച്ച് 29 വരെ നടക്കും. പ്രളയത്തിൽ തകർന്ന കേരളത്തിനായി ധനസമാഹരണം നടത്തുന്നു എന്ന പ്രത്യേകതയും ഈ വർഷത്തെ ബിനാലെയ്ക്ക് ഉണ്ട്.

പ്രശസ്ത കലാകാരി അനിത ദുബെയാണ് കൊച്ചി-മുസിരിസ് ബിനാലെ 2018ന്റെ ക്യുറേറ്റർ. ലോകത്തിലെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 138 കലാകാരന്മാരുടെ 95 പ്രോജക്ടുകൾ സാർക്ക് രാജ്യങ്ങളുടെ പങ്കാളിത്തം വിദ്യാർത്ഥികൾക്ക് മാത്രമായുള്ള 6 വേദികളിൽ 200 വിദ്യാർത്ഥികളുടെ 100 പ്രോജക്ടുകൾ.

ബിനാലെയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും മികച്ച ഒരു എഡിഷനാണ് 2018ൽ കളമൊരുങ്ങുന്നത്. എണ്ണിയാലൊടുങ്ങാത്ത പ്രത്യേകതകളുമായാണ് കൊച്ചി-മുസിരിസ് ബിനാലെ 2018 ഡിസംബർ 12ന് മിഴിതുറക്കുന്നത്.

ബിനാലെ പവലിയൻ നിർമാണത്തിനുപയോഗിക്കുന്ന വസ്തുക്കൾ പ്രളയത്തിൽ തകർന്ന 12 വീടുകൾ 600 ചതുരശ്ര അടി വിസ്താരത്തിൽ പുനർനിർമിക്കാനായി ഉപയോഗിക്കും.

പ്രളയം തകർത്ത കേരളത്തെ പുനർനിർമ്മിക്കാൻ ധനസമാഹരണവും ബിനാലെ നടത്തുന്നുണ്ട്. നാടിൻറെ നാനാതുറകളിലുള്ളവർ ബിനാലെയ്ക്ക് വേണ്ടി സ്ഥലം വിട്ടു നൽകിയിട്ടുണ്ട്.

നിലവിൽ ആറ് ലക്ഷം ചതുരശ്രഅടി വിസ്തീർണമുള്ള സ്ഥലം ബിനാലയ്ക്കായി ഒരുങ്ങുന്നു. മാസ്റ്റർ പ്രാക്ടീസ് സ്റ്റുഡിയോകൾ, ആർട്ട് ബൈ ചിൽഡ്രൻസ്, മ്യൂസിക് ഓഫ് മുസിരിസ്, ലെറ്റ്സ്‌ ടാക്ക്‌ എന്നിങ്ങനെ വൈവിധ്യമാർന്ന നിരവധി ഘട്ടങ്ങൾ ഇത്തവണ ബിനാലെയിൽ ഉണ്ട്.

കുടുംബശ്രീയും കേരള സ്റ്റാർട്ടപ് മിഷനും ബിനാലെ യുമായി കൈകോർക്കുന്നു എന്നതും 2018 കൊച്ചി-മുസിരിസ് ബിനാലെയുടെ പ്രത്യേകതയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News