ആചാരങ്ങളുടെ പേരിലാണ് അക്രമങ്ങള്‍ അരങ്ങേറുന്നത്; നിലവിലെ അവസ്ഥ തുടര്‍ന്നാല്‍ സ്ഥിതി ഗുരുതരമാവുമെന്ന് റിപ്പോര്‍ട്ട്

കൊച്ചി: ശബരിമലയിൽ സ്ഥിതി ഗുരുതരമെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് ദേവസ്വം സ്പെഷ്യൽ കമ്മീഷണർ ഹൈക്കോടതിയിൽ സമർപ്പിച്ചു.

ചിത്തിര ആട്ട വിശേഷത്തിന് എത്തിയ സ്ത്രീകളെ ശബരിമലയിൽ തടഞ്ഞത് ഗുരുതരമായ തെറ്റാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടി ചവിട്ടിയത് കടുത്ത ആചാരലംഘനമാണ്.

പ്രക്ഷോഭങ്ങളിൽ നിയന്ത്രണം വേണമെന്ന മുന്നറിയിപ്പും ജില്ലാ ജഡ്ജി കൂടിയായ എം മനോജ് സമർപ്പിച്ച റിപ്പോർട്ടിലുണ്ട്.

ചിത്തിര ആട്ട വിശേഷത്തിന് നടതുറന്നപ്പോൾ ശബരിമലയിൽ അക്രമസംഭവങ്ങൾ ഉണ്ടായ പശ്ചാത്തലത്തിലാണ് ദേവസ്വം സ്പെഷ്യൽ കമ്മീഷണർ വിശദമായ റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ചത്.

ശബരിമലയിൽ സ്ഥിതി അതീവ ഗുരുതരമാണെന്ന് റിപ്പോർട്ട് പറയുന്നു. ലക്ഷക്കണക്കിന് തീർത്ഥാടകർ മണ്ഡലകാലത്ത് ശബരിമലയിൽ എത്തും.

ഈ അവസ്ഥ തുടർന്നാൽ മണ്ഡലകാലം കലുഷിതമാകും. തിക്കിലും തിരക്കിലുംപെട്ട് തീർത്ഥാടകർക്ക് ജീവാപായം വരെ ഉണ്ടാകാൻ സാധ്യതയുണ്ട്.

ചിത്തിര ആട്ട വിശേഷത്തിന് എത്തിയ സ്ത്രീകളെ സന്നിധാനത്ത് തടഞ്ഞതും ആക്രമിച്ചതും തെറ്റായ നടപടിയാണ്. പതിനെട്ടാംപടിയിൽ ഇരുമുടിക്കെട്ടില്ലാതെ ചിലർ കയറുന്ന സാഹചര്യമുണ്ടായി. ഇത് കടുത്ത ആചാര ലംഘനമാണ് .

വിശ്വാസത്തിന്റെയും ആചാരത്തിന്റെയും പേരിലാണ് ഇതൊക്കെ അരങ്ങേറുന്നത്. രാഷ്ട്രീയപാർട്ടികൾ പ്രക്ഷോഭങ്ങളിൽ നിയന്ത്രണം വരുത്താൻ തയ്യാറാകണമെന്നും ജില്ലാ ജഡ്ജി കൂടിയായ എം മനോജ് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

സുരക്ഷാഭീഷണി നേരിടുന്ന ക്ഷേത്രമാണ് ശബരിമല. ദേശവിരുദ്ധ ശക്തികൾ ക്രിമിനലുകളും ശബരിമലയിൽ തമ്പടിക്കുന്ന സാഹചര്യം ഒഴിവാക്കണമെന്ന് റിപ്പോർട്ടിലുണ്ട്. റിപ്പോർട്ട് വരുംദിവസങ്ങളിൽ ഹൈക്കോടതി പരിഗണിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News