ഐ എസ് എല്ലിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് കരുത്തരായ ഗോവയെ നേരിടും. നിലവിൽ 6 മത്സരങ്ങളിൽ നിന്ന് 13 പോയിന്റോടെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ് ഗോവ.
അതേ സമയം 6 മത്സരങ്ങളിൽ 7 പോയിന്റ് മാത്രമുള്ള ബ്ലസ്റ്റേഴ്സ് പട്ടികയിൽ ഏഴാം സ്ഥാനത്തുമാണുള്ളത്. ഹോം ഗ്രൗണ്ടിൽ ആദ്യ വിജയം എന്നത് ഈ സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ സ്വപ്നമായി തുടരുകയാണ്.
നിരന്തരമായി സമനില വഴങ്ങിയ ബ്ലാസ്റ്റേഴ്സിന് കൊച്ചിയിലെ അവസാന മത്സരം പരാജയത്തിന്റേതായിരുന്നു. ബ്ലാസ്റ്റേഴ്സ് താരം സി കെ വിനീത് കഴിഞ്ഞ മത്സരത്തിൽ അവസരങ്ങൾ കളഞ്ഞ് കുളിച്ചതിനെതിരെ ആരാധകർ തന്നെ താരത്തിനെതിരെ രംഗത്ത് വന്നിരുന്നു.
സാമൂഹമാധ്യമങ്ങളിലൂടെ രൂക്ഷമായ ഭാഷയിലാണ് ഇവർ താരത്തിനെ വിമർശിച്ചത്. ആരാധകർക്കെതിരെ വിനീതും പ്രതികരിച്ചതിനാൽ താരത്തിന്റെ ഇന്നത്തെ മത്സരത്തിലെ പ്രകടനവും ഏറെ പ്രസക്തമാണ്.
കരുത്തരായ ഗോവയിൽ അവസാനമത്സരത്തിൽ പരാജയത്തിന്റെ രുചിയറിഞ്ഞു. ജംഷഡ്പൂർ എഫ്സി ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് ഗോവയെ പരാജയപ്പെടുത്തിയത്. വൈകീട്ട് ഏഴരക്ക് കൊച്ചിയിലാണ് മത്സരം.

Get real time update about this post categories directly on your device, subscribe now.