ശ്രീധരന്‍പിള്ളയെ വിളിച്ചിട്ടില്ലെന്ന് തന്ത്രിയുടെ വിശദീകരണം; വിശദീകരണം ദേവസ്വം ബോര്‍ഡ് ചര്‍ച്ചചെയ്യും

ശ്രീധരന്‍പിളളയെ വെട്ടിലാക്കി ത്ന്ത്രി കണ്ഠരര് രാജീവര്. ശ്രീധരന്‍ പിളളയില്‍ നിന്ന് നിയമോപദേശം സ്വീകരിച്ചിട്ടില്ലെന്നാണ് തന്ത്രി കണ്ഠരര് രാജീവര്.

ദേവസ്വം കമ്മീഷണര്‍ക്ക് രേഖാ മൂലം നല്‍കിയ വിശദീകരണത്തിലാണ് തന്ത്രി ഇകാര്യം വ്യക്തമാക്കിയത്. തന്ത്രിയുടെ വീശദീകരണം വന്നത് രഥയാത്ര നടത്തുന്ന ബിജെപിയെ സമ്മര്‍ദ്ദത്തിലാക്കി.

ശബരിമലയില്‍ യുവതികള്‍ കയറിയാല്‍ നട അടച്ചിടുന്നതില്‍ എന്തെങ്കിലും നിയമ പ്രശ്നം ഉണ്ടോ എന്ന് ആരായാന്‍ താന്‍ ശ്രീധരന്‍ പിളളയില്‍ നിന്ന് നിയമോപദേശം സ്വീകരിച്ചിട്ടില്ലെന്നാണ് തന്ത്രി കണ്ഠരര് രാജീവര് ദേവസ്വം ബോര്‍ഡിന് നല്‍കിയ വിശദീകരണം.

ദേവസ്വം കമ്മീഷണര്‍ക്ക് രേഖാ മൂലം നല്‍കിയ വിശദീകരണത്തിലാണ് തന്ത്രി ഇകാര്യം വ്യക്തമാക്കിയത് . കുടുംബ കാര്‍ണവരായ കണ്ഠരര് മോഹനരില്‍ നിന്നാണ് താന്‍ ഉപദേശം സ്വീകരിച്ചതെന്നും മറ്റാരില്‍ നിന്നും ഉപദേശം സ്വീകരിച്ചിട്ടില്ലെന്നും വിശദീകരണ കത്തില്‍ പറയുന്നു.

കോ‍ഴിക്കോട് നടന്ന യുവമോര്‍ച്ചാ യോഗത്തില്‍ പ്രസംഗിക്കവേയാണ് യുവതികള്‍ കയറിയാല്‍ നട അടച്ചിടാന്‍ താന്‍ നിര്‍ദ്ദേശം നല്‍കിയതായി ശ്രീധരന്‍പിളള വെ‍ളിപെടുത്തിയത്.

ഇതിന് പിന്നാലെ തന്ത്രിയില്‍ നിന്ന് ദേവസ്വം ബോര്‍ഡ് വിശദീരണവും തേടി .തന്ത്രിയുടെ വീശദീകരണം വന്നതോടെ ശ്രീധരന്‍പിളള വെട്ടിലായി.

ഏതോ കോണ്‍ഗ്രസ് നേതാവിന്‍റെ ഫോണില്‍ നിന്നാണ് തന്ത്രി വിളിച്ചെതന്നായി ശ്രീധരന്‍പിളളയുടെ പുതിയ വിശദീകരണം. എന്നാല്‍ അ വിഷയത്തില്‍ തന്ത്രി വിളിച്ചിട്ടില്ലെന്നാണ് പറയുന്നതെങ്കില്‍ അത് തന്നയാണ് തന്‍റെ അഭിപ്രായം എന്നും അദ്ദേഹം വ്യക്തമാരക്കി

തന്ത്രിയുടെ രേഖമൂലം ഉളള വിശദീകരണം വന്നത് രഥയാത്ര നടത്തുന്ന ബിജെപിയെ സമ്മര്‍ദ്ദത്തിലാക്കി. പാര്‍ട്ടി അദ്ധ്യക്ഷന്‍ പറയുന്നതാണോ തന്ത്രി പറയുന്നതാണോ സത്യം എന്ന് ആരെങ്കിലും ചോദിച്ചാല്‍ എന്ത് മറുപടി നല്‍കണം എന്നത് ബെജെപിയെ പ്രതിരേധത്തിലാക്കിയിട്ടുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News