നിശബ്ദനായിരിക്കു അല്ലെങ്കില്‍ നിങ്ങളുടെ പള്ളി ഞാന്‍ രാമ ക്ഷേത്രമായി പുനര്‍നാമകരണം ചെയ്യും; വര്‍ഗീയ പരാമര്‍ശവുമായി വീണ്ടും ബിജെപി നേതാവ്

വര്‍ഗീയ പരാമര്‍ശങ്ങള്‍കൊണ്ടും ആഹ്വാനങ്ങള്‍കൊണ്ടും ശ്രദ്ധ നേടാന്‍ മത്സരിക്കുകയാണ് ബിജെപി നേതാക്കള്‍ ഈ കൂട്ടത്തിലേക്ക് പുതിയൊരു പേര് കൂടി വന്നിരിക്കുകയാണ്.

വര്‍ഗീയമായതും അന്യ മതസ്ഥരില്‍ വെറുപ്പുളവാക്കുന്നതുമായ പരാമര്‍ശങ്ങള്‍കൊണ്ട് ശ്രദ്ധേയനായ നേതാവാണ് വിജെപിയുടെ വക്തവായ സംബിത് പാത്ര.

ഒരു സ്വകാര്യ ചാനലിന്റെ ചര്‍ച്ചയ്ക്കിടെയാണ് നിങ്ങള്‍ നിശബ്ദനായിരുന്നില്ലെങ്കില്‍ നിങ്ങളുടെ പള്ളിയുടെ പേര് ഞാന്‍ രാമന്റെ പേരില്‍ നാമകരണം ചെയ്യും എന്ന് ഭീഷണി മുഴക്കിയത്.

ഓള്‍ ഇന്ത്യ മജ്‌ലിസ് ഇത്തിഹാദുല്‍ മുസ്ലിമിന്‍ എന്ന സംഘടനയുടെ വക്താവിനോടാണ് പാത്ര ഈ രീതിയില്‍ പ്രതികരിച്ചത്. സെയ്ദ് അസിം വക്കര്‍ എന്ന സഹ ഡിബേറ്ററോട് ബിജെപി വക്താവ് ആക്രോശിക്കുന്ന വീഡിയോ ട്വിറ്ററില്‍ പ്രചരിക്കുന്നുണ്ട്.
ചോദ്യവും ഉത്തരവും ഇങ്ങനെ

സംബിത്: നിങ്ങള്‍ അല്ലാഹുവിന്റെ ഭക്തനാണോ വിഷ്ണുവിന്റെ ഭക്തനാണോ ആദ്യം ഇത് പറയു
സെയ്ദ്: ഞാന്‍ അല്ലാഹുവിന്റെ ഭക്തനാണ് ഒപ്പം ഞാന്‍ നിങ്ങളുടെ ആരാധനാ സ്വാതന്ത്ര്യത്തെയും ബഹുമാനിക്കുന്നു.
സാംബിത്: എങ്കില്‍ മിണ്ടാതിരുന്നോളു മിണ്ടാതിരിക്കുന്നതാണ് നിങ്ങള്‍ക്ക് നല്ലത് അല്ലെങ്കില്‍ നിങ്ങളുടെ പള്ളി ഞാന്‍ രാമന്റെ പേരില്‍ പുനര്‍ നാമകരണം ചെയ്യും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News