ശബരിമല അക്രമം സംഘപരിവാര്‍ ഗൂഢാലോചന തന്നെ; പൊലീസിനെ പ്രകോപിപ്പിച്ചത് സംഘപരിവാരം തന്നെയെന്ന് സമ്മതിച്ച് ശ്രീധരന്‍പിള്ള; വീഡിയോ കാണാം

ശബരിമല സ്ത്രീ പ്രവേശനത്തെ കുറിച്ച് സുപ്രീം കോടതിയുടെ വിധി വന്നതിന് പിന്നാലെ സംഘപരിവാര സംഘടനകള്‍ ഭക്തരുടെ മറവില്‍ സന്നിധാനത്തും പമ്പയിലും ഉള്‍പ്പെടെ ഭക്തര്‍ക്കും പൊലീസിനും എതിരെ അ‍ഴിച്ചുവിട്ട അക്രമങ്ങള്‍ മുന്‍കൂട്ടി അലോചിച്ച് ചെയ്തതെന്ന് സമ്മതിച്ച് ബിജെപി സംസ്ഥാന പ്രസിഡണ്ട് ശ്രീധരന്‍പിള്ള.

ശബരിമലയില്‍ പൊലീസ് ഹിന്ദുവേട്ട നടത്തുന്നുവെന്ന് പരസ്യമായി പ്രസംഗിക്കുമ്പോ‍ഴും ബിജെപിക്കാര്‍ തന്നെ സമ്മതിക്കുന്ന യാഥാര്‍ഥ്യം ശബരിമലയില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ മനപ്പൂര്‍വം പൊലീസിനെ പ്രകോപിപ്പിച്ച് ശബരിമലയില്‍ കു‍ഴപ്പമുണ്ടാക്കാന്‍ അവര്‍ തന്നെ ശ്രമിച്ചു എന്നതാണ്.

ഇതേരീതിയില്‍ തന്നെ സന്നിധാനത്തും അക്രമം അ‍ഴിച്ച് വിട്ട് പൊലീസ് നടപടിയുണ്ടാക്കിയ ശേഷം കലാപം നടത്തുക എന്നതായിരുന്നു ചിത്തിര ആട്ട വിശേഷ സമയത്ത് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ലക്ഷ്യം വച്ചതെന്നും പൊലീസ് സംയമനം പാലിച്ചതിലൂടെയാണ് ഈ നീക്കം പൊളിഞ്ഞതെന്നും ഇതോടെ വ്യക്തമായി.

യുവമോര്‍ച്ചയുടെ സംസ്ഥാന സമിതി യോഗത്തിലാണ് ഇത് സമ്മതിച്ചുകൊണ്ട് ശ്രീധരന്‍പിള്ള പ്രസംഗം നടത്തിയത്. ഇതേ യോഗത്തില്‍ തന്ത്രി നടയടക്കുന്നതുമായി ബന്ധപ്പെട്ട കാര്യം സംസാരിക്കാന്‍ തന്നെ വിളിച്ചെന്ന് സമ്മതിച്ചുകൊണ്ട് നടത്തിയ പ്രസംഗം വിവാദമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News