ശബരിമല സ്ത്രീ പ്രവേശനത്തില്‍ സുപ്രീംകോടതി ആവശ്യപ്പെട്ടാല്‍ നിലപാട് അറിയിക്കും; ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍

ശബരിമല സ്ത്രീ പ്രവേശനത്തില്‍ സുപ്രീംകോടതി ആവശ്യപ്പെട്ടാല്‍ നിലപാട് അറിയിക്കുമെന്ന് ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ എന്‍.വാസു പറഞ്ഞു. വിധിക്കെതിരെ റിട്ട്-റിവ്യൂ ഹര്‍ജികള്‍ സുപ്രീംകോടതി ചൊവ്വാഴ്ച്ച പരിഗണിക്കാനിരിക്കെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ ദില്ലിയിലെത്തി.

ദേവസ്വം ബോര്‍ഡിന് വേണ്ടി സുപ്രീംകോടതിയില്‍ ഹാജരാകുന്ന മുതിര്‍ന്ന അഭിഭാഷകന്‍ ആര്യാമ സുന്ദരവുമായി നാളെ കൂടിക്കാഴ്ച്ച നടത്തുമെന്നും കമ്മീഷണര്‍ അറിയിച്ചു. യുവതി പ്രവേശന വിധിക്കെതിരെ നാല്‍പ്പതിലധികം പുനപരിശോധനാ ഹര്‍ജികളും മൂന്ന് റിട്ട് ഹര്‍ജികളും ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് 3 മണിയ്ക്ക് സുപ്രീംകോടതി പരിഗണിക്കും.

ഇതിന് മുന്നോടിയായാണ് ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ എന്‍.വാസു ദില്ലിയിലെത്തിയത്. കേസില്‍ ദേവസ്വം ബോര്‍ഡിന് വേണ്ടി ഹാജരാകുന്ന മുതിര്‍ന്ന അഭിഭാഷകന്‍ ആര്യാമ സുന്ദരവുമായി നാളെ കൂടിക്കാഴ്ച്ച നടത്തും.

സുപ്രീംകോടതി വിധി വന്നതിന് ശേഷം ശബരിമല നട തുറന്നപ്പോഴൊപ്പം ബിജെപിയുടെ നേതൃത്വത്തില്‍ അക്രമങ്ങള്‍ അരങ്ങേറിയിരുന്നു.ഇക്കാര്യങ്ങള്‍ സുപ്രീംകോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തുന്നതിനെക്കുറിച്ച് അഭിഭാഷകനുമായി ചര്‍ച്ച നടത്തും. സുപ്രീംകോടതി ആവശ്യപ്പെട്ടാല്‍ നിലപാട് അറിയിക്കുമെന്ന് ദേവസ്വം കമ്മീഷണര്‍ അറിയിച്ചു.

തുലാമാസ പൂജയ്ക്കും, ചിത്തിര ആട്ടവിശേഷത്തിനുമായി നട തുറന്ന സമയത്ത് സന്നിധാനം,പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ അക്രമ സംഭവങ്ങള്‍ നടന്നിരുന്നു. നേരത്തെ ദേവസ്വം ബോര്‍ഡിന് വേണ്ടി ഹാജരായിരുന്ന മനു അഭിഷേക് സിങ്ങവിയെ മാറ്റി ആര്യാമ സുന്ദരത്തിനെ പുതുതായി നിയോഗിക്കാന്‍ കഴിഞ്ഞ തവണ ചേര്‍ന്ന ദേവസ്വം ബോര്‍ഡ് യോഗമാണ് തീരുമാനിച്ചത്.പതിമൂന്നാം തിയതി സുപ്രീംകോടതി എന്ത് തീരുമാനം എടുത്താലും അംഗീകരിക്കുമെന്നും എന്‍.വാസു വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News