കൊച്ചിയിൽ മയക്കുമരുന്ന് വേട്ട; പ്രതി നേരത്തെയും ലഹരിമരുന്നു വിതരണക്കേസില്‍ പിടിക്കപ്പെട്ടയാള്‍

കൊച്ചിയിൽ വൻ മയക്കുമരുന്ന് വേട്ട. മട്ടാഞ്ചേരി ചുള്ളിക്കൽ സ്വദേശി ഗുലാബിനെയാണ് കൊച്ചി എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പിടികൂടിയത്. ഇയാളിൽനിന്ന് 502 ആംപിയോളും 150 നൈട്രസ് ഗുളികകളും പിടിച്ചെടുത്തു.

കഴിഞ്ഞ രണ്ടാഴ്ചയായി എക്സൈസ് വകുപ്പിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് നിരീക്ഷണത്തിലായിരുന്നു മട്ടാഞ്ചേരി സ്വദേശി ഗുലാബ്. എന്നാൽ ഇത്രയധികം മയക്കുമരുന്ന് എവിടെയാണ് സൂക്ഷിച്ചത് എന്ന അറിയാത്തതിനാലാണ് പ്രതിയെ പിടികൂടാൻ താമസിച്ചത്.

കാൻസർ രോഗികൾക്കും സർജറിക്കു ഉപയോഗിക്കുന്ന വേദനസംഹാരികളുടെ ഇനത്തിൽപ്പെട്ട 502 ആംപിയോളുകളും 150 നൈട്രസ് ഗുളികകളും എക്സൈസ് ഇയാളിൽ നിന്നും പിടിച്ചെടുത്തു.
വിദ്യാർഥികൾക്കും യുവാക്കൾക്കും ഇടയിൽ ലഹരി വിതരണം ചെയ്ത സമാന കേസുകളിൽ മുൻപും ഇയാൾ പിടിയിലായിട്ടുണ്ട്.

മയക്കുമരുന്ന് വിൽക്കുന്നതിനിടെയാണ് ഇയാൾ സ്പെഷ്യൽ സ്കോഡ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സുരേഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിന്റെ വലയിലാകുന്നത്. പ്രതിയെ ചോദ്യം ചെയ്യലിനുശേഷം കോടതിയിൽ ഹാജരാക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News