‘രാജ്യത്തെ യോജിപ്പിക്കുന്നതിൽ ഭരണഘടനയുടെ പ്രധാന്യം വിലപ്പെട്ടത്; ഭരണഘടനയും ജൂഡീഷ്യറിയും സാമൂഹ്യ പ്രശന്ങ്ങളിൽ ഇടപെടുന്നത് പുതിയ കാര്യമല്ല’; പി.ശ്രീരാമകൃഷ്ണൻ

രാജ്യത്തെ യോജിപ്പിക്കുന്നതിൽ ഭരണഘടന പ്രധാനപ്പെട്ടതാണെന്നും ഭരണഘടനയും ജൂഡീഷ്യറിയും സാമൂഹ്യ പ്രശന്ങ്ങളിൽ ഇടപെടുന്നത് പുതിയ കാര്യമല്ലെന്നും സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ. നവേത്ഥാനത്തിന്റെ വാർത്തകൾ അയവിറക്കുകയല്ല,അത് തുടരുകയാണ് വേണ്ടതെന്നും പി.ശ്രീരാമകൃഷ്ണൻ.

കേരളത്തിന്റെ പുനർനിർന്മാണവുമായി ബന്ധപ്പെട്ട് അസറ്റ് ഹോംസ് ദുബായിൽ സംഘടിപ്പിച്ച റിവൈവ് കേരള കോൺക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉത്തരവുകളിലൂടെയും കോടതി വിധികളിലൂടെയും മാറ്റങ്ങള്‍ ഉണ്ടാകുന്നത് ജനാധിപത്യ സമൂഹത്തിന്റെ ഭാഗമാണെന്നും പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു.

ആള്‍ക്കൂട്ടത്തെ നയിക്കേണ്ട രാഷ്ട്രീയ നേതാക്കള്‍ ഇന്ന് ആള്‍ക്കൂട്ടത്തിനു പിറകെ പോകുകയാണെന്ന്
കോൺക്ലേവില്‍ സംസാരിച്ച വി ഡി സതീശന്‍ എം എല്‍ എ പറഞ്ഞു. ലോകം അതിവേഗം മുന്നോട്ട് പോകുമ്പോള്‍ ആചാരങ്ങളുടെ പേരില്‍ കലഹിക്കുന്നതിലൂടെ മലയാളികള്‍ പിറകോട്ടു പോകുകയാണെന്ന് മലയാളം കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറും മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവുമായ ജോൺ ബ്രിട്ടാസ് പറഞ്ഞു.

പ്രമുഖ വാഗ്മിയും മുൻ എംപിയുമായ എം.പി അബ്ദുസമദ് സമദാനി, നോർക്കാ റൂട്ട്സ് ഡയറക്‌ടർ പത്മശ്രീ ഡോ. ആസാദ് മൂപ്പൻ, പ്രമുഖ കോൺഗ്രസ്സ് നേതാവും എംഎൽഎയുമായ വി.ഡി.സതീശൻ, സാമ്പത്തിക ശാസ്ത്ര വിദഗ്ദ്ധനും ലോകസഭാംഗവുമായ പ്രൊഫ. റിച്ചാർഡ് ഹേ, സാമ്പത്തിക ശാസ്ത്ര വിദഗ്ദ്ധനായ ജോർജ്ജ് കോര, ആർക്കിടെക്റ്റ് പത്മശ്രീ ജി. ശങ്കർ, തെന്നിന്ത്യൻ ചലച്ചിത്ര താരവും അസറ്റ് ഹോംസ് ബ്രാന്‍ഡ് അംബാസഡറുമായ ആശാ ശരത്, മാനേജിംഗ് ഡയറക്ടര്‍ വി. സുനില്‍കുമാര്‍, അസറ്റ് ഹോംസ് ഉപഭോക്താക്കള്‍ തുടങ്ങി കേരളത്തിലെ രാഷ്ട്രീയ, സാമൂഹ്യ, രംഗത്തെ നിരവധി പേര്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News