ജി സുധാകരന്‍റെ ഭാര്യ ജൂബിലി നവപ്രഭ രാജിവെച്ചു; ജി സുധാകരന്‍റെയും തന്‍റെയും പേര് കളങ്കപ്പെടുത്താനുള്ള ശ്രമം നടക്കുന്നുവെന്ന് ജൂബിലി നവപ്രഭ

മന്ത്രി ജി സുധാകരന്‍റെ ഭാര്യ ജൂബിലി നവപ്രഭ  കേരളാ സര്‍വ്വകലാശാല സാശ്രയകോ‍ഴ്സ് ഡയറക്ടരുടെ പദവി രാജിവെച്ചു. ജി സുധാകരന്‍യും തന്‍റെയും  പേര് കളങ്കപ്പെടുത്താനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് ആരോപിച്ചാണ് രാജി .

യോഗ്യതയോടെയാണ് താന്‍ ഇതുവരെ്യും കേരളാ സര്‍വ്വകലാശാല സാശ്രയകോ‍ഴ്സ് ഡയറക്ടരുടെ പദവിയില്‍ തുടര്‍ന്നതെന്നും , തന്‍റെ പേര് ഉയോഗിച്ച് ജി സുധാകരനെ അപമാനപ്പെടുത്താന്‍ ശ്രമം നടക്കുന്നുവെന്നും ജൂബിലി നവപ്രഭ ആരോപിച്ചു.  ഇതേത്തുടര്‍ന്നാണ് രാജിയെന്നും അവര്‍ വ്യക്തമാക്കി.

52 വർഷത്തിലധികമായി രാഷ്ട്രീയത്തിലുള്ള ജി. സുധാകരനെക്കുറിച്ച് ഇതുവരെ അഴിമതി ആരോപണം ഉണ്ടായിട്ടുണ്ടോയെന്നും അറിയാത്ത കാര്യങ്ങളാണ് ഇപ്പോ‍ള്‍ പുറത്തു വരുന്നതെന്നും ജൂബിലി നവപ്രഭ പറഞ്ഞു.
എത്ര തവണയാണ് ഓരോരുത്തർക്കും മറുപടി പറയേണ്ടത്. രാജി സ്വന്തം ഇഷ്ടപ്രകാരമാണെന്നും അവര്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here