സമൂഹമാധ്യമങ്ങളിൽ സ്ത്രീത്വത്തെ അപമാനിക്കാൻ ബിജെപി സംഘടിത ശ്രമം നടത്തുന്നു: സാറ ജോസഫ്

കൊച്ചി: സമൂഹമാധ്യമങ്ങളിൽ സ്ത്രീത്വത്തെ അപമാനിക്കാൻ ബിജെപി സംഘടിത ശ്രമം നടത്തുന്നുവെന്ന് എഴുത്തുകാരി സാറാ ജോസഫ്. നിരന്തരം നുണകൾ സൃഷ്ടിക്കുകയും അത് സത്യം എന്ന് വരുത്തി തീർക്കുകയും ചെയ്യുന്ന രീതിയാണ് ബിജെപിക്കുള്ളതെന്നും ഇതിലൂടെ അധികാരം നിലനിർത്തുകയാണ് ബിജെപിയുടെ ലക്ഷ്യമെന്നും അവർ കൂട്ടിച്ചേർത്തു.

കൊച്ചിയിൽ സ്ത്രീകളുടെ ആത്മാഭിമാന പ്രഖ്യാപന സദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സാറ ജോസഫ്.

ശബരിമല സുപ്രീംകോടതിവിധി നടപ്പിലാക്കുക, ലിംഗസമത്വം ഉറപ്പാക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തി കൊണ്ടാണ് സ്ത്രീകളുടെ ആത്മാഭിമാന പ്രഖ്യാപന സദസ് സംഘടിപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News