ഇതര സംസ്ഥാന തൊഴിലാളിയെ ബേക്കറി ഉടമ മർദ്ദിച്ചതായി പരാതി

ഇതര സംസ്ഥാന തൊഴിലാളിയെ ബേക്കറി ഉടമ മർദ്ദിച്ചതായി പരാതി, അസം സ്വദേശി അബ്ദുൾ ഹസൈനിനാണ് മർദ്ദനമേറ്റത് സാരമായി പരിക്കേറ്റ അബ്ദുൾ ഹസൈനിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രിയോടെയാണ് കുണ്ടറ ഇളമ്പള്ളൂർ ഗോൾഡൻ ലോഫിലെ ശവർമ്മ പണിക്കാരനായ
അബ്ദുൾ ഹസൈനിനെ ബേക്കറി ഉടമ എ.അജികുമാർ മർദ്ദിച്ചത്. സഹായിയായി ഒരാളെ കൂടി നൽകണമെന്നാവശ്യപ്പെട്ടതിനാണ് ശ്രീക്കുട്ടൻ , അനന്തു കണ്ടാൽ തിരിച്ചറിയാവുന്ന ഒരാളും കൂടി തന്നെ മർദ്ദിച്ചതെന്ന് അബ്ദുൾ ഹസൈൻ പറഞ്ഞു.

അജികുമാർ ബലമായി ആധാർ കാർഡും മൊബൈൽ ഫോണും ദിവസ ശമ്പളമായി ലഭിച്ച 7000 രൂപയും അപഹരിച്ചതായും അബ്ദുൾ ഹസൈൻ പോലീസിനു നൽകിയ പരാതിയിൽ പറയുന്നു.

ജാഫറിന്റെ കൂടെയുള്ള കേക്ക് മേക്കർ ആയ സ്വരാജ് എന്ന കണ്ണൂർ സ്വദേശിയും അജിയിൽ നിന്നും ഭീഷണി നേരിടുന്നതായും പറയുന്നു.അതേ സമയം താൻ ആരേയും മർദ്ദിച്ചിട്ടില്ലെന്നും തൊഴിലാളികൾ തമ്മിലാണ് കയ്യാംങ്കളി നടന്നതെന്ന് അജികുമാർ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News