
സംസ്ഥാനത്ത് നവംബർ 18 അർദ്ധരാത്രി മുതൽ അനിശ്ചിതകാല ഓട്ടോ ടാക്സി പണിമുടക്ക്. പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർധനവ്, ഇൻഷുറൻസ് പ്രീമിയം തുക വർധന, സ്പെയർ പാർട്സ് വില വർധന,ടയർ വാഹന വില വർധനവ്,നിത്യോപയോഗ സാധങ്ങളുടെ വിലക്കയറ്റം എന്നിവയ്ക്കെതിരെയാണ് ഓട്ടോ ടാക്സി തൊഴിലാളികള്‍ പണിമുടക്കുന്നത്.
മൂലം ഓട്ടോ ടാക്സി തൊഴിലാളികൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കണമെന്നും ഓട്ടോ ടാക്സി നിരക്കുകൾ കാലോചിതവും ശാസ്ത്രീയവുമായി പുനർ നിർണ്ണയം ചെയ്യണം തുടങ്ങിയ ആവശ്യങ്ങള്‍ തൊഴിലാളികള്‍ മുന്നോട്ട് വെക്കുന്നു.
സംസ്ഥാനത്തെ CITU,INTUC, AITUC,STU,HMS,TUCI,UTUC,JTU,KTUC തുടങ്ങിയ 9 ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിലാണ് സമരം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here