ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനില്‍ നിന്നും കെടി അദീബ് രാജി വെച്ചു

ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍റെ ജനറല്‍ മാനേജര്‍ തസ്തികയില്‍ നിന്ന് അദീപ് കെടി രാജി വെച്ചു. ആത്മഭിമാനം വ്രണപ്പെട്ടുവെന്നും തന്നെ തന്‍റെ മാതൃസ്ഥാപനമായ സൗത്ത് ഇന്ത്യന്‍ ബാങ്കിലേക്ക് തിരികെ അയക്കണമെന്നും രാജി കത്തില്‍ പറയുന്നു.

ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷന്‍റെ ജനറല്‍ മാനേജര്‍ തസ്ത്കയില്‍ നിന്നാണ് അദീപ് കെടി രാജിവെച്ചത്. ആത്മാഭിമാനം പോലും ചോദ്യം ചെയ്യപ്പെട്ട സാഹചര്യത്തില്‍ സ്ഥാപനത്തില്‍ തുടരാന്‍ തനിക്ക് വ്യക്തിപരമായി പ്രയാസമുണ്ടെന്നും രാജി കത്തില്‍ സൂചിപ്പിക്കുന്നു.

തന്നെ തന്‍റെ മാതൃസ്ഥാപനമായ സൗത്ത് ഇന്ത്യന്‍ ബാങ്കിലേക്ക് മടക്കി അടക്കാന്‍ ഡയറട്ര്‍ ബോര്‍ഡ് യോഗം അനുമതി നല്കണമെന്നും മാനേജിംഗ് ഡയറക്ടര്‍ക്ക് നല്‍കിയ രാജി കത്തില്‍ പറയുന്നു. മന്ത്രി കെടി ജലീലിനെതിരെ ഉയര്‍ന്ന് വന്ന ബന്ധു നിയമന വിവാദമാണ് അദീപിന്‍റെ രാജിയില്‍ കലാശിച്ചത്.

യോഗത്യാ മാനദണ്ഡങ്ങള്‍ എല്ലാം ഉണ്ടെങ്കിലും വിവാദങ്ങള്‍ ഉയര്‍ന്ന് വന്നതിനെ തുടര്‍ന്നാണ് അദീപിന്‍റെ രാജി . അദീപ് കെടി നല്‍കിയ രാജി കത്ത് നാളെ ചേരുന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗം പരിഗണിക്കും. രാജി അംഗീകരിക്കുമോ എന്നതടക്കമുളള വിഷയങ്ങള്‍ നാളെ തീരുമാനം എടുക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News