കേന്ദ്ര പാര്‍ലമെന്‍ററികാര്യമന്ത്രി അനന്ത്കുമാര്‍ അന്തരിച്ചു

കേന്ദ്ര പാര്‍ലമെന്‍ററികാര്യമന്ത്രി അനന്ത്കുമാര്‍ അന്തരിച്ചു. 59 വയസ്സായിരുന്നു. അര്‍ബുദബാധയെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ  ഇന്ന് പുലര്‍ച്ചെ 2.30 ന് ബംഗളുരുവിലായിരുന്നു അന്ത്യം.

കേന്ദ്ര മന്ത്രി സഭയില്‍ പാര്‍ലമെന്‍ററികാര്യ വകുപ്പിന് പുറമേ രാസവള വകുപ്പിന്‍റെ ചുമതലയും അനന്ത് കുമാരിനായിരുന്നു.നേരത്തെ, വാജ്പേയ് സര്ക്കാരിന്‍റെ കാലത്ത് വ്യോമയാന മന്ത്രിയായിരുന്ന അനന്ദ് കുമാര്‍ ആറ് തവണ പാര്‍ലമെന്‍റ് അംഗമായിട്ടുണ്ട്.

ബിജെപിയുടെ ദക്ഷിണേന്ത്യയിലെ പ്രമുഖനായ നേതാവായിരുന്നു അനന്ത് കുമാര്‍.2003ല്‍ ബിജെപിയുടെ കര്‍ണാടക അധ്യക്ഷപദവി വഹിച്ചിട്ടുണ്ട്. 1996ലാണ് ആദ്യമായി ലോക്‌സഭയിലെത്തിയത്. 1998ല്‍ വാജ്‌പേയി മന്ത്രിസഭയില്‍ വ്യോമയാന മന്ത്രിയായും പ്രവര്‍ത്തിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News