ശബരിമല: ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും

ശബരിമലയുമായി ബന്ധപ്പെട്ട വിവിധ ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. അഹിന്ദുക്കൾക്ക് ശബരിമലയിൽ പ്രവേശനം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ടി ജി മോഹൻദാസ്,ഗോപിനാഥ്
എന്നിവർ സമർപ്പിച്ച ഹർജികളിൽ സർക്കാരിനോട് നിലപാട് തേടിയിരുന്നു.

സർക്കാരും ദേവസ്വം ബോർഡും ഇന്ന് നിലപാട് അറിയിക്കും. കഴിഞ്ഞ ദിവസം കേസ് പരിഗണിക്കവെ ഹർജിക്കാരെ കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. ദേവസ്വം ബോർഡ് അംഗം ശങ്കർദാസിനെ നീക്കണമെന്ന് ആവശ്യപ്പെട്ടുള്ള മറ്റൊരു ഹർജിയും ഇന്ന് കോടതി പരിഗണിക്കും.

സന്നിധാനത്ത് ഭക്തർക്ക് സമയ നിയന്ത്രണം ഏർപ്പെടുത്തുന്നത് തടയണമെന്ന ഹർജിയാണ് കോടതി പരിഗണിക്കുന്ന മറ്റൊരു കേസ്. ആക്ടിവിസ്റ്റ് രെഹനാ ഫാത്തിമയുടെ മുൻകൂർ ജാമ്യ ഹർജിയിലും ഹൈക്കോടതി ഇന്ന് വിധി പറഞ്ഞേക്കും. ശബരിമല ക്ഷേത്രത്തിന്റെ നടത്തിപ്പിൽ സര്ക്കാർ ഇടപെടരുതെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയിൽ സര്ക്കാർ സത്യവാങ്മൂലം സമര്‍പ്പിക്കും.

ശബരിമല ക്ഷേത്രത്തിന്‍റെ ദൈന്യംദിന കാര്യങ്ങളിൽ സര്ക്കാരിന് ഇടപെടാൻ അധികാരമില്ലെന്ന് ടി ആര് രമേശ് എന്നയാൾ സമര്പിച്ച ഹരജിയില്‍ വ്യക്തമാക്കിയിരുന്നു. 1999 ൽ കാശി ക്ഷേത്രം യു പി സര്ക്കാർ ഏറ്റെടുത്തപ്പോൾ ഇതിനുള്ള അധികാരം സര്ക്കാരിനില്ലെന്ന് സുപ്രിംകോടതി വ്യക്തമാക്കിയിട്ടുണ്ടെന്നാണ് ഹരജിക്കാരന്റെ വാദം. ഈ വിഷയത്തിൽ സംസ്സഥാന സര്ക്കാരിനോട് ഇന്ന് സത്യവാങ്മൂലം സമര്പിക്കാനാണ് കോടതി നിര്ദേശിച്ചിരിക്കുന്നത്.

സന്നിധാനത്തെ തിരക്ക് നിയന്ത്രിക്കാനായി സമയക്രമീകരണം നടത്തുന്നത് വിശ്വാസത്തിന് മേലുള്ള കടന്നുകയറ്റമാണെന്നാണ് ചൂണ്ടികാട്ടി സമര്പിച്ച ഹരജിയും കോടതി പരിഗണിക്കും. മുഖ്യമന്ത്രി പിണറായി വിജയനേയും ദേവസ്വം മന്ത്രിയേയും എതിര്കക്ഷിയാക്കിയാണ് ഈ ഹരജി.

ശബരിമലയില്‍ മാധ്യമങ്ങളെ നിയന്ത്രിച്ചത് ചോദ്യം ചെയ്ത് ഒരു സ്വകാര്യ ചാനല്‍ സമര്‍പിച്ച ഹരജിയും കോടതി ഇന്ന് പരിഗണിക്കും. കര്‍ണാടക , തമിഴ്നാട് സംസ്ഥാനങ്ങളില്‍ നിന്നുളള തീവ്ര സ്വഭാവമുള്ളവര്‍ എത്തുമെന്ന വിവരം ലഭിച്ചിരുന്നു അതിനാല്‍ ചില നിയന്ത്രണം ഏര്‍പ്പെടുത്തുക മാത്രമാണ് ചെയ്തതെന്നും മാധ്യമങ്ങളെ തടഞ്ഞില്ലെന്നും സര്ക്കാർ കോടതിയെ അറിയിച്ചിരുന്നു.

ആക്ടിവിസ്റ്റ് രഹനാ ഫാത്തിമയുടെ മുൻകൂർ ജാമ്യ ഹർജിയിലും ഹൈക്കോടതി ഇന്ന് വിധി പറഞ്ഞേക്കും. കഴിഞ്ഞ ദിവസം ഇതിൽ വാദം പൂർത്തിയായിരുന്നു .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News