ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന് പതാക ഉയർന്നു; പ്രതിനിധി സമ്മേളനം ഇന്ന്

ഡിവൈഎഫ്ഐ പതിനാലാം സംസ്ഥാന സമ്മേളനത്തിന് കോഴിക്കോട്ട് പതാക ഉയർന്നു .പൊതു സമ്മേളന നഗരിയായ കോഴിക്കോട് കടപ്പുറത്ത് സ്വാഗത സംഘം ചെയർമാൻ പി. മോഹനൻ മാസ്റ്റർ പതാക ഉയർത്തി . ഇന്ന് രാവിലെ പ്രതിനിധി സമ്മേളനം മുതിർന്ന മാധ്യമ പ്രവർത്തകൻ പി സായിനാഥ് ഉദ്ഘാടനം ചെയ്യും .

പൊതുസമ്മേളന നഗരിയായ കോഴിക്കോട് കടപ്പുറത്ത് നടന്ന ആവേശകരമായ ചടങ്ങിലാണ് സ്വാഗതസംഘം ചെയർമാൻ പി മോഹനൻ മാസ്റ്റർ പതാക ഉയർത്തിയത് .പി ബിജുവിന്റെ നേതൃത്വത്തിൽ കൂത്ത്പറമ്പ് രക്തസാക്ഷി മന്ദിരത്തിൽ നിന്ന് പതാകയും , SK സജീഷിന്റെ നേതൃത്വത്തിൽ ഒഞ്ചിയം രക്തസാക്ഷി മന്ദിരത്തിൽ നിന്ന് കൊടിമരവും ,

VP രജീനയുടെ നേതൃത്വത്തിൽ നാദാപുരം ഷിബിൻ രക്തസാക്ഷി മന്ദിരത്തിൽ നിന്ന്ദീപശിഖയും പൊതു സമ്മേളന നഗരിയിലെത്തിച്ചു .A പ്രദീപ് കുമാർ MLA , PA മുഹമ്മദ് റിയാസ് , M സ്വരാജ് MLA , എ എൻ ഷംസീർ MLA തുടങ്ങിയ നേതാക്കളും ചടങ്ങിൽ പങ്കെടുത്തു . തിങ്കളാഴ്ച രാവിലെ ടാഗോർ ഹാളിൽ പ്രതിനിധി സമ്മേളനം മുതിർന്ന മാധ്യമ പ്രവർത്തകൻ പി സായിനാഥ് ഉദ്ഘാടനം ചെയ്യും .5 ട്രാൻസ്ജെന്റഴ്സ് ഉൾപ്പെടെ 623 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News