ഛത്തീസ്ഗഡില്‍, തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നു; ദന്തേവാഡയില്‍ സ്ഫോടനം

ഛത്തീസ്ഗഢില്‍, ആദ്യഘട്ട തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെ തിരഞ്ഞെടുപ്പ് നടക്കുന്ന ദന്തേവാഡയില്‍ സ്ഫോടനം. തുമാക്പാല്‍ സെെനിക ക്യാന്പിന് സമീപമാണ് സ്ഫോടനം നടന്നത്. കു‍ഴിബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തില്‍, ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം. മാവോവാദി ആക്രമണഭീണണി നില നില്‍ക്കുന്ന പ്രദേശങ്ങളിലെ 18 മണ്ഡലങ്ങളിലാണ് ഇന്ന് ഇലക്ഷന്‍ നടക്കുന്നത്.

ആദ്യഘട്ടത്തില്‍ മുഖ്യമന്ത്രി രമണ്‍സിംഗ് ഇന്ന് രാജ്നന്ദഗാവില്‍ നിന്നും ജനവിധി തേടുന്നുണ്ട്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വാജ്പേയ്യുടെ അനന്തരവളായ കരുണാ ശുക്ലയാണ് രമണ്‍സിംഗിന്‍റെ എതിരാളി. ബിജെപി വിട്ടെത്തിയ കരുണാ ശുക്ല ശക്തമായ എതിരാളിയാണെന്നുതന്നെയാണ് കരുതപ്പെടുന്നത്.നാലാം വട്ടമാണ് രാജ്നന്ദഗാവില്‍നിന്നും രമണ്‍സിംഗ് വിധിതേടുന്നത്.

മൂന്നു മുന്നണികള്‍ തമ്മിലുള്ള ത്രികോണ മത്സരമാണ് ഛത്തീസ്ഗഢില്‍ നടക്കുന്നത്. മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസും ഭരണകക്ഷിയായ ബിജെപിയും, ഭരണപിടിക്കാമെന്ന ഉറച്ച വിശ്വാസത്തിലാണ്.

കോണ്‍ഗ്രസ് വിട്ട അജിത് ജോഗി രൂപീകരിച്ച ജനതാകോണ്‍ഗ്രസ് ബിഎസ്പിയും സിപിഐയും ചേര്‍ന്നാണ് മത്സരത്തെ നേരിടുന്നത്. സഖ്യം നിര്‍ണായക കക്ഷിയായി ത്തീരുമെന്നാണ് കരുതപ്പെടുന്നത്.

എന്നാല്‍ സഖ്യം കോണ്‍ഗ്രസിന് തലവേദനയാകുമെന്നും ബിജെപിയ്ക്ക് അനുകൂലമായി
ത്തീരുമെന്നുമുള്ളകണക്കുകൂട്ടലിലാണ് ബിജെപി. കര്‍ണാടകയില്‍ കുമാരസ്വാമിയെപോലെ ഇലക്ഷനു ശേഷം ഒരു നിര്‍ണായക ശക്തിയായിക്കീരാമെന്ന കണക്കുകൂട്ടലിലാണ്, അജിത് ജോഗി.

തുടര്‍ച്ചയായി മൂന്നു വട്ടം ബിജെപിയെ പിന്തുണച്ച ജനത, ഇത്തവണ ആരെ പിന്തുണയ്ക്കുമെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.  കോണ്‍ഗ്രസിന്  നിര്‍ണായക സ്വാധീനമുള്ള മണ്ഡലങ്ങളിലാണ് ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്നത്.

മാവോവാദി ഭീഷണിയെത്തുടര്‍ന്ന്  ഛത്തീസ്ഗഢില്‍  രണ്ടു ഘട്ടമായാണ് വോട്ടെടുപ്പ് നടത്തുന്നത്. വോട്ടെടുപ്പ് ബഹിഷ്ക്കരിക്കണമെന്ന  മാവോയിസ്റ്റുകളുടെ ഭീഷണിയും നില നില്‍ക്കുന്നുണ്ട്. ഇതേത്തുടര്‍ന്ന് വോട്ടിന് ശേഷം മഷി പുരട്ടുന്നത് ഒ‍ഴിവാക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here