താലി കെട്ടില്ലാതെ, മതപരമായ ചടങ്ങുകളില്ലാതെ, അവർ പുതിയൊരു ജീവിതം ആരംഭിച്ചു; വ്യത്യസ്തമായൊരു കല്യാണം

താലി കെട്ടില്ലാതെ, മതപരമായ ചടങ്ങുകളില്ലാതെ മരക്കസേരയിലിരുന്നുകൊണ്ട് അവർ പുതിയൊരു ജീവിതവും മാതൃകയും തീർക്കുകയായിരുന്നു.

ആലപ്പുഴയില്‍ പട്ടികജാതി- വികസന കോര്‍പ്പറേഷനില്‍ ട്രൈബല്‍ എക്‌സ്റ്റന്‍ഷന്‍ ഓഫീസറായ അനൂപും മലപ്പുറം മഞ്ചേരിയിലെ കെഎഎച്എം യൂണിറ്റി വുമണ്‍സ് കോളേജില്‍ ബോട്ടണി വിഭാഗത്തില്‍ അധ്യാപികയായ അഖിലയും വിവാഹിതരായ വേദിക്ക് പിറകിൽ ചെഗുവേരയുടെ ആത്മാര്‍ഥ സ്‌നേഹമാണ് ആത്മാര്‍ഥ വിപ്ലവത്തെ നയിക്കുന്നത് എന്ന പ്രശസ്തമായ ആ വാചകം കുറിച്ചിരുന്നു.

താലികെട്ടില്ലെന്നും മതപരമായി വിവാഹം കഴിക്കില്ലെന്നുമായിരുന്നു അനൂബിന്റെ നിബന്ധനകള്‍. ജാതി മത ഭേദമന്യേ വിവാഹത്തിന് താത്പര്യമുള്ള പെണ്‍കുട്ടികളില്‍ നിന്നും അഭ്യര്‍ഥന ക്ഷണിച്ച് അനൂപ് നല്‍കിയ പത്രപരസ്യമാണ് അങ്ങനെ വ്യത്യസ്തമായ ഒരു വിവാഹത്തിന് വഴിയൊരുക്കിയത്.

വരനും വധുവിനും ഇരിക്കാന്‍ രണ്ട് മരക്കസേരകള്‍ മാത്രം.1954 ലെ സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമാണ് ഇരുവരും വിവാഹിതരായത്. ചെഗുവേരയുടെ വാക്യത്തിനൊപ്പം. പഴയ ഒരു ഹെര്‍ക്കുലീസ് സൈക്കിളും വേദിയില്‍ സ്ഥാപിച്ചിട്ടുണ്ടായിരുന്നു. സദ്യക്ക് പകരം കപ്പയും മീന്‍കറിയുമാണ് വ്യത്യസ്ത വിവാഹത്തിനെത്തിയവർക്കായി ഒരുക്കിയിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News