സുനിൽ പി ഇളയിടത്തിന് ആര്‍ എസ്എസ്സിന്‍റെ വധഭീഷണി

പ്രമുഖ ചിന്തകനും പ്രഭാഷകനുമായ സുനിൽ പി ഇളയിടത്തിന് ആര്‍ എസ്എസ്സിന്‍റെ വധഭീഷണി. ഹിന്ദു സമൂഹത്തിന് എതിരെ സംസാരിച്ചാൽ കൊന്ന് കളയുമെന്നാണ് സുനില്‍ പി ഇളയിടത്തിനെതിരെയുള്ള ഭീഷണി.

ആര്‍എസ് എസ് അനുകൂല ഫേസ്ബുക്ക് പേജുകളിലൂടെ ആര്‍എസ് എസ്പ്രവർത്തകരാണ് ഭീഷണിപ്പെടുത്തിയത്. സുനിൽ പി ഇളയിടത്തെ എവിടെ കണ്ടാലും കല്ലെറിഞ്ഞു കൊല്ലാണമെന്നും ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ പ്രചരിപ്പിക്കുന്നു.

ശ്രീ വിഷ്ണു എന്ന ആര്‍എസ് എസ് പ്രവർത്തകന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ ഇപ്പോഴും വധഭീഷണി പോസ്റ്റ് നില നില്‍ക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here