ഡിവൈഎഫ്എെ പതിനാലാം സംസ്ഥാന സമ്മേളനത്തിന് കോഴിക്കോട്ട് തുടക്കമായി; പ്രതിനിധി സമ്മേളനം പ്രശസ്ത മാധ്യമ പ്രവർത്തകൻ പി സായ്നാഥ് ഉദ്ഘാടനം ചെയ്തു

ഡി വൈ എഫ് ഐ പതിനാലാം സംസ്ഥാന സമ്മേളനത്തിന് കോഴിക്കോട്ട് തുടക്കമായി. ടാഗോർ ഹാളിൽ പ്രതിനിധി സമ്മേളനം പ്രശസ്ത മാധ്യമ പ്രവർത്തകൻ പി സായ്നാഥ് ഉദ്ഘാടനം ചെയ്തു.

റാഫേൽ അഴിമതിയെക്കാൾ വലിയ കൊള്ളയാണ് കാർഷിക ഇൻഷുറൻസിൽ കേന്ദ്ര സർക്കാർ നടത്തിയതെന്ന് സായ് നാഥ് പറഞ്ഞു

ടാഗോർ ഹാളിലെ പ്രതിനിധി സമ്മേളന നഗരിയിൽ സംസ്ഥാന പ്രസിഡന്റ് എ എൻ ഷംസീർ എം എൽ എ പതാക ഉയർത്തിയതോടെയാണ് സമ്മേളന നടപടികൾ ആരംഭിച്ചത്.

പ്രശസ്ത മാധ്യമ പ്രവർത്തകൻ പി സായ്നാഥ് സമ്മേളനം ഉദ്ഘാടനം ചെയ്തു. റാഫേലിനെക്കാൾ വലിയ അഴിമതിയാണ് കാർഷിക ഇൻഷുറൻസിലൂടെ കേന്ദ്ര സർക്കാർ നടത്തിയതെന്ന് സായിനാഥ് പറഞ്ഞു.

3 വർഷം കൊണ്ട് 68000 കോടി രൂപയുടെ തട്ടിപ്പാണ് കേന്ദ്രം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു .hold
അഞ്ച് ട്രാൻസ്ജെന്റർസ് ഉൾപ്പെടെ 623 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്.

സംസ്ഥാന സെക്രട്ടറി എം സ്വരാജ് പ്രവർത്തന റിപ്പോർട്ടും, അഖിലേന്ത്യാ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസ് സംഘടനാ റിപ്പോർട്ടു അവതരിപ്പിച്ചു.

കേന്ദ്രകമ്മിറ്റി അംഗങ്ങളായ ബിജു കണ്ടക്കൈ രക്തസാക്ഷി പ്രമേയവും എസ് സതീഷ് അനുശോചന പ്രമേയവും അവതരിപ്പിച്ചു.

മന്ത്രി ടി പി രാമകൃഷ്ണൻ, എളമരം കരീം എം പി മുൻ സംസ്ഥാന സെക്രട്ടറിമാരായ എം വി ജയരാജൻ എ പ്രദീപ് കുമാർ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി പി സതീദേവി, പി മോഹനൻ മാസ്റ്റർ തുടങ്ങിയവരും ഉദ്ഘാടി സമ്മേളനത്തിൽ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News