ചേര്‍ത്തലയിലെ എന്‍എസ്എസ് ഓഫീസ് ആക്രമണം മൂന്ന് പ്രതികള്‍ പിടിയില്‍; പ്രതികള്‍ സജീവ ആര്‍എസ്എസ് പ്രവര്‍ത്തകര്‍

ചേര്‍ത്തലയിലെ എന്‍എസ്എസ് ഓഫീസ് അക്രമിച്ച സംഭവത്തില്‍ രണ്ട് അക്രമികള്‍ പിടിയില്‍. പ്രതികള്‍ മൂന്ന് പേരും സജീവ ആര്‍എസ്എസ് പ്രവര്‍ത്തകരെന്ന് പൊലീസ്.

സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ തുടര്‍ച്ചയായി എന്‍എസ്എസ് ഓഫീസുകള്‍ ക‍ഴിഞ്ഞ ദിവസങ്ങളില്‍ അക്രമിക്കപ്പെട്ടിരുന്നു.

തുടര്‍ന്ന് അക്രമത്തിന് പിന്നില്‍ സിപിഎെഎം പ്രവര്‍ത്തകരാണെന്ന് വ്യാപകമായ പ്രചാരണവും നടന്നിരുന്നു.

ശബരിമല വിധിയുടെ പശ്ചാത്തലത്തില്‍ എന്‍എസ്എസ് എടുത്ത നിലപാടാണ് അക്രമത്തിന് പിന്നിലെന്നും സംഘപരിവാര്‍ കേന്ദ്രങ്ങളില്‍ നിന്ന് വ്യാപക പ്രചാരണങ്ങളുണ്ടായി.

എന്നാല്‍ ചേര്‍ത്തലയിലെ അക്രമത്തില്‍ പിടിയിലായ പ്രതികള്‍ സജീവ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് വ്യക്തമായതോടെ സിപിഎെഎമ്മിനെയും എന്‍എസ്എസിനെയും തമ്മില്‍ തെറ്റിക്കാനുള്ള ആര്‍എസ്എസിന്‍റെ ഗൂഢശ്രമത്തിന്‍റെ ഭാഗമാണ് അക്രമമെന്ന് വ്യക്തമാവുകയാണ്.

ശബരിമല വിഷയം മുന്‍നിര്‍ത്തി സംസ്ഥാനത്തിന്‍റെ സമാധാമാന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായിത്തന്നെയാണ് ഈ അക്രമങ്ങളെന്നുമാണ് വ്യക്തമാകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News