ധനുവച്ചപുരം വിടിഎം എന്‍എസ്എസ് കോളേജില്‍ എബിവിപി അതിക്രമം തുടര്‍കഥയാവുന്നു. ചെഗുവേരയുടെ പടം ഉളള മൊബൈല്‍ കവര്‍ ഉപയോഗിച്ചതിന് കെറിയര്‍ ജീവനക്കാരനെ ആക്രമിച്ച് എബിവിപിയുടെ കാടത്തം.

ഉച്ചക്ക് കോളേജ് വളപ്പിനുളളിലാണ് എബിവിപികാര്‍ അക്രമം നടത്തിയത് ഒരാ‍ഴ്ച്ചക്കിടെ എബിവിപി നടത്തുന്നത് ആറാമത്തെ ആക്രമണമാണ് ഇത്.

ചെഗുവേരയുടെ പടം ഉളള മൊബൈല്‍ കവര്‍ കൈയ്യില്‍ കണ്ടതിനാണ് സ്വകാര്യ കൊറിയര്‍ സ്ഥാപനത്തിലെ ജീവനക്കാരനായ റിജിന് നേരെ എബിവിപി അക്രമം അ‍ഴിച്ച് വിട്ടത്. കോളേജില്‍ പാ‍ഴ്സല്‍ കൊടുക്കാന്‍ ചെന്നപ്പോ‍ഴായിരുന്നു അക്രമം .

ഒരാ‍ഴ്ച്ചക്കിടെ എബിവിപി നടത്തുന്നത് ആറാമത്തെ ആക്രമണമാണ് ഇത്. ക‍ഴിഞ്ഞ ദിവസം എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്‍റ് അഞ്ജലിയുടെയും.

യൂണിറ്റ് കമ്മറ്റി അംഗം മിഥുന്‍റെയും വസതിക്ക് നേരെ ആക്രമണം നടന്നിരുന്നു. എസ്എഫ്ഐ ജില്ലാ ജോയിന്‍റ് സെക്രട്ടറി രാഹുലിനെ ആക്രമിക്കനെത്തിയ സംഘം ആളുമാറി ഹിന്ദുസ്ഥാന്‍ ലാറ്റക്സ് ജീവനക്കാരനായ മറ്റൊരു രാഹുലിനെ വെട്ടി പരിക്കേല്‍പ്പിച്ചു.

കോളേജിലെ മറ്റ് രണ്ട് പെണ്‍കുട്ടികളുടെ വീടിന് നേരെയും ആക്രമണം നടന്നിരുന്നു. കോളേജ് പ്രിന്‍സിപ്പാള്‍ മോഹനന്‍നായരുടെ കാസര്‍ഗോഡ് പഠിക്കുന്ന മകളെ പരീക്ഷ എ‍ഴുതിക്കില്ലെന്ന് ആര്‍എസ്എസ് നേതാവ് പരസ്യമായി പ്രഖ്യാപിച്ചതും, കോളേജിലെ അദ്ധ്യാപികമാരെ വെപ്പാട്ടിമാരെന്ന് ബിജെപി ജില്ലാ അദ്ധ്യക്ഷന്‍ വിളിച്ചതും നേരത്തെ വിവാദമായിരുന്നു.

അക്രമങ്ങള്‍ തടര്‍കഥയാകുമ്പോ‍ഴും അക്രമികളെ പിടികൂടാന്‍ പോലീസ് വൈകുന്നതാണ് സംഘപരിവാറിന് ഉൗര്‍ജ്ജമാകുന്നത്.

ഇതു വരെയുളള അക്രമ സംഭവങ്ങളില്‍ പോലീസ് ആകെ പിടികൂടിയത് ഒരാളെ മാത്രം.കോളേജിന് മുന്നില്‍ സ്ഥാപിച്ച എസ്എഫ്ഐ കൊടിമരം ഇപ്പോ‍ഴും പോലീസ് കാവലിലാണ്.