വര്‍ഗീയ വിഷം വിതറിയ പ്രസംഗം; കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീധരന്‍ പിള്ള സമർപ്പിച്ച ഹർജി ഇന്ന് ഹൈക്കോടതിയില്‍

വിവാദ പ്രസംഗത്തിന്റെ പേരില്‍ എടുത്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും . ഹര്‍ജിയെ എതിർത്ത് സംസ്ഥാന സര്‍ക്കാർ ഇന്ന് കോടതിയിൽ നിലപാട് അറിയിക്കും. അറസ്റ്റ് അടക്കമുള്ള നടപടികള്‍ ഇന്ന് വരെ ഉണ്ടാകില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.

നിലനില്‍ക്കാത്ത കേസാണ് തനിക്കെതിരെ ഉള്ളതെന്നാണ് ശ്രീധരന്‍പിള്ളയുടെ വാദം.ശബരിമല നട അടക്കുന്നത് സംബന്ധിച്ച്തന്ത്രി തന്നെ വിളിച്ച് ഉപദേശം തേടിയിരുന്നുവെന്ന പ്രസംഗമാണ് കേസിനാധാരം . വിഷയത്തിൽ ശ്രീധരൻ പിള്ള പല തവണ നിലപാട് മാറ്റിയത് കോടതിയിൽ തിരിച്ചടിയാകുമെന്നാണ്സൂചന.

കോഴിക്കോട്ട് യുവമോര്‍ച്ചാ സമ്മേളനത്തില്‍ നടത്തിയ വിവാദ പ്രസംഗത്തെ തുുടർന്നാണ് ശ്രീധരന്‍ പിള്ളയ്ക്കെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. സമാധാന അന്തരീക്ഷം തകര്‍ക്കുംവിധം പൊതുജനങ്ങളില്‍ പ്രകോപനത്തിന് പ്രേരണ നല്‍കുന്ന തരത്തില്‍ സംസാരിച്ചതിന് ഇന്ത്യന്‍ ശിക്ഷാ നിയമം 505 (1) (ബി) വകുപ്പ് പ്രകാരമാണ് കേസ്.

തന്ത്രി രാജീവര് തന്നെ വിളിച്ചെന്നും ഇല്ലെന്നും ശ്രീധരൻപിള്ള പല തവണ മാറ്റിപ്പറഞ്ഞത് വിവാദമായിരുന്നു . എന്നാൽ തന്ത്രി തന്നെ വിളിച്ച് ഉപദേശം തേടി യെന്നാണ് ഹർജിയിൽ ശ്രീധരൻപിള്ള വ്യക്തമാക്കുന്നത് .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News