ശ്രീധരന്‍ പിള്ളയെ അഭിഭാഷക വൃത്തിയിൽ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് ബാര്‍ കൗണ്‍സിലില്‍ പരാതി

ശ്രീധരന്‍ പിള്ളയെ അഭിഭാഷക വൃത്തിയിൽ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് ബാര്‍ കൗണ്‍സിലില്‍ പരാതി. കൊല്ലം സ്വദേശിയായ അഭിഭാഷകന്‍ കെ.വിനയ കുമാര്‍ ആണ് പരാതി നല്‍കിയത്.

1961ലെ അഭിഭാഷക നിയമത്തിലെ 35ഒന്ന് വകുപ്പ് പ്രകാരമാണ് അഭിഭാഷകൻ കൂടിയായ ബിജെപി അദ്ധ്യക്ഷൻ,പി.എസ്.ശ്രീധരൻപിള്ളയ്ക്കെതിരെ  വിനയകുമാർ കേരള ബാർ കൗൺസിലിന് പരാതി നൽകിയത്.

തൊഴിൽ പരമായ പെരുമാറ്റ ദൂശ്യം, കോടതിയലക്ഷ്യം,പ്രേരണ തുടങ്ങിയ കുറ്റങ്ങളാണ് പരാതികാരൻ ശ്രീധരൻപിള്ളയ്ക്കെതിരെ ഉന്നയിക്കുന്നത്.

ഒരു അഭിഭാഷകൻ കോടതി ഉദ്യാഗസ്ഥനും വിധികൾ നടപ്പിലാക്കാൻ ബാധ്യയുള്ളവരുമാണെന്നിരിക്കെ പരസ്യമായി സുപ്രീംകോടതിവിധിയെ വെല്ലുവിളിക്കുകയും യുവതികൾ ശബരിമലയിൽ പ്രവേശിച്ചാൽ നടയടക്കണമെന്ന് തന്ത്രിക്ക് നിർദ്ദേശം നൽകുകയും,യുവതികളെ തടയാൻ അണികൾക്ക് നിർദ്ദേശം നൽകുകയും ചെയ്തത് പ്രഥമ ദൃഷ്ടിയാല്‍ കോടതി അലക്ഷ്യമാണ്.

ശ്രീധരൻ പിള്ളയുടെ സന്നദ് റദ്ദാക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. ശ്രീധരൻപിള്ളയ്ക്കെതിരെ കോഴിക്കോട് കസബ പോലീസ് സ്റ്റേഷൻ കേസ് റജിസ്ടർ ചെയ്തതിന്റെ എഫ്.ഐ.ആറിന്റെ പകർപ്പ് സഹിതമാണ് ബാർകൗൺസിലിൽ പരാതി നൽകിയത്.

ബാർ കൗൺസിലിന്റെ അധികാരം ഉപയോഗിച്ച് പി.എസ്.ശ്രീധരൻപിള്ളയെ അഭിഭാഷക വൃത്തിയിൽ നിന്ന് പുറത്താക്കണമെന്നും അഭിഭാഷകനായ കെ വിനയകുമാർ ആവശ്യപ്പെട്ടു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here