
കെ എം ഷാജിയുടെ തെരഞ്ഞെടുപ്പ് അയോഗ്യത കേസ് പരിഗണിക്കുന്നത് ഈ മാസം 23ലേക്ക് മാറ്റി.
ഹൈക്കോടതി ഉത്തരവ് പ്രകാരം കെ എം ഷാജി 50,000 രൂപ കെട്ടിവച്ചു.
നിബന്ധനകള്‍ സംബന്ധിച്ച പരാതിക്കാരന്‍റെ ആവശ്യത്തില്‍ കോടതി പിന്നീട് തീരുമാനിക്കും. സ്റ്റേ കാലയളവില്‍ നിയമസഭാ സമ്മേളനത്തില്‍ എംഎല്‍എ പങ്കെടുക്കുന്നതും വോട്ട് ചെയ്യാനുളള അവകാശവും വിലക്കണമെന്നാണ് ആവശ്യം.
ഒരു കേസില്‍ ഒന്നില്‍ കൂടുതല്‍ തവണ നിബന്ധന വയ്ക്കാനാകില്ലെന്ന് കെഎം ഷാജിയുടെ അഭിഭാഷകന്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി.മുസ്ലീം ലീഗിന്‍റെ കെഎം ഷാജിയുടെ തെരഞ്ഞെടുപ്പ് വിജയമാണ് ഹൈക്കോടതി സിംഗിൾ ബഞ്ച് കഴിഞ്ഞ ദിവസം റദ്ദാക്കിയത്.
എതിർ സ്ഥാനാർത്ഥിയായിരുന്ന ഇടതു മുന്നണിയിലെ എം വി നികേഷ് കുമാറിന്റെ ഹർജിയിലായിരുന്നു ഉത്തരവ് .പിന്നീട് കെ എം ഷാജി നൽകിയ ഹർജിയിൽ രണ്ടാഴ്ചത്തേക്ക് ഉത്തരവ് സ്‌റ്റേ ചെയ്തെങ്കിലും നിബന്ധനകൾ കോടതി പ്രഖ്യാപിച്ചിരുന്നില്ല .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here