പെണ്‍കുട്ടിയെ ആകര്‍ഷിക്കാന്‍ മൂങ്ങയെ അതിക്രൂരമായി കൊന്ന് ദുര്‍മന്ത്രവാദം;40 കാരന്‍ പിടിയില്‍

ദില്ലി:  ഇഷ്ടപ്പെട്ട പെണ്‍കുട്ടിയെ ആകര്‍ഷിക്കുന്നതിനായി മൂങ്ങയെ ക്രൂരമായി കൊന്ന് ദുര്‍മന്ത്രവാദം നടത്തിയയാള്‍ പിടിയിലായി. ട്രക്ക് ഡ്രൈവറായ കനയ്യ എന്നയാളാണ് പിടിയിലായത്.യൂട്യൂബ് വീഡിയോ കണ്ടാണ് ഇയാള്‍ മൂങ്ങയെ കൊലപ്പെടുത്തിയത്.

40 കാരനായ ഇയാള്‍വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവുമാണ്. മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു പൊലീസ് റെയ്ഡ് നടത്തിയത്.

റെയ്ഡിലാണ് ഇയാളുടെ വീട്ടിലെ ഫ്രീസറില്‍ നിന്നും മൂങ്ങയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. മൂങ്ങയുടെ ആന്തരികാവയവങ്ങളും നഖവും ഇയാള്‍ വേര്‍പ്പെടുത്തുകയും ചെയ്തിരുന്നു.

കനയ്യക്ക് ഒരു പെണ്കുട്ടിയെ ഇഷ്ടമായിരുന്നുവെന്നും അവളെ തന്നിലേക്ക് ആകര്ഷിപ്പിക്കുന്നതിന് വേണ്ടിയായിരുന്നു കനയ്യ മന്ത്രവാദക്രിയ നടത്തിയതെന്നുമാണ് പൊലീസ് പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News