ശബരിമലയിൽ തീർത്ഥാടകർക്ക് പാസ്; സർക്കാർ തീരുമാനത്തെ പിന്തുണച്ച് ഹൈക്കോടതി

ശബരിമലയിൽ തീർത്ഥാടകർക്ക് പാസ് ഏർപ്പെടുത്താനുള്ള സർക്കാർ തീരുമാനത്തെ പിന്തുണച്ച് ഹൈക്കോടതി.
തീരുമാനം യുക്തിസഹമെന്ന് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഡിവിഷൻ ബഞ്ച് വിലയിരുത്തി. സർക്കാർ തീരുമാനം അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാനാണെന്ന് നിരീക്ഷിച്ച കോടതി ഇത് ക്രമസമാധാന പാലനത്തിന്റെ ഭാഗമാണെന്നും വിലയിരുത്തി.

മണ്ഡലകാലത്ത് തീർത്ഥാടകർക്ക്പാസ് ഏർപ്പെടുത്താനുള്ള സർക്കാർ തീരുമാനത്തിനെതിരെ സമർപ്പിച്ച ഹർജി കോടതി തള്ളി. മൗലികാവകാശത്തിൽ യുക്തിസഹമായ നിയന്ത്രണം ഏരപ്പെടുത്താൻ സർക്കാരിന് അധികാരമുണ്ടെന്നും ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു.

സർക്കാർ നൽകുന്ന പാസിനെ പ്രവേശന പാസായി കരുതിയാൽ മതിയെന്നും ഹർജി തള്ളിക്കൊണ്ട് കോടതി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News