വനിതാ കമ്മീഷന് മുന്നില്‍ ഹാജരാവില്ലെന്ന് പിസി ജോര്‍ജ്; വനിതാ കമ്മീഷന്‍റെ അന്ത്യശാസനം എംഎല്‍എ തള്ളി

ദേശീയ വനിതാ കമ്മീഷനെതിരെ തുറന്ന പോരിനൊരുങ്ങി എംഎല്‍എ പിസി ജോര്‍ജ് മുന്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡനാരോപണം ഉന്നയിച്ച കന്യാസ്ത്രീയെ അവഹോളിച്ചെന്ന പരാതിയില്‍ ദേശീയ വനിതാ കമ്മീഷന് മുന്നില്‍ ഹാജരാവില്ലെന്ന് പിസി ജോര്‍ജ്.

കമ്മിഷന്‍ അധ്യക്ഷ രേഖ ശര്‍മ അന്ത്യശാസന നല്‍കിയിട്ടും നേരിട്ട് താനെത്തില്ലെന്ന നിലപാട് ആവര്‍ത്തിച്ച് പിസി ജോര്‍ജ് കത്തു നല്‍കി.

വാറന്റടക്കമുള്ള നടപടികള്‍ക്ക് അധികാരമുണ്ടെന്നിരിക്കെ കമ്മിഷന്‍ അധ്യക്ഷ രേഖ ശര്‍മ ഇതു സംബന്ധിച്ചുള്ളനിലപാടു ഇന്ന് വ്യക്തമാക്കും.

ഇതേ പരാതിയില്‍ കുറവിലങ്ങാട് പൊലീസ് സ്റ്റേഷനില്‍ ക്രിമനല്‍ കേസുണ്ടെന്നും അതു നിലനില്‍ക്കെ, ഇക്കാര്യത്തില്‍ മറ്റാര്‍ക്കും വിശദീകരണം നല്‍കാനാവില്ലെന്നും ജോര്‍ജിന്റെ നിലപാട്.

ഇക്കാര്യം അഭിഭാഷകനായ അഡോള്‍ഫ് മാത്യു മുഖേന പിസി കമ്മിഷനെ അറിയിച്ചു.

രണ്ടു തവണ സമയം അനുവദിച്ചിട്ടും ജോര്‍ജ് ഒഴിഞ്ഞുമാറിയതില്‍ കമ്മിഷനു കടുത്ത അതൃപ്തിയുണ്ട്. അന്ത്യശാസന എന്ന നിലയിലാണ് ഇന്നു കൂടി വനിത കമ്മിഷന്‍ സമയം അനുവദിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News