ശബരിമല വിഷയത്തില്‍ സുപ്രീം കോടതി വിധി മാനിക്കണം; കേരളത്തെ ഇരുട്ടിലേക്ക് നയിക്കാന്‍ അനുവദിക്കില്ല : ഡിവൈഎഫ്എെ

ശബരിമല യുവതീ പ്രവേശന വിഷയത്തിൽ, കോടതി വിധി മാനിക്കണമെന്ന് ഡിവൈഎഫ്ഐ. കേരളത്തെ ഇരുട്ടിലേക്ക് നയിക്കാൻ അനുവദിക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി എം സ്വരാജ്.

പൊതുചർച്ചകൾക്ക് സംസ്ഥാന സെക്രട്ടറി എം സ്വരാജും, അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസും മറുപടി പറഞ്ഞു.

ശബരിമല യുവതീ പ്രവേശന വിഷയത്തിൽ, സുപ്രീംകോടതി വിധി മാനിക്കണമെന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി എം സ്വരാജ് അഭിപ്രായപ്പെട്ടു.

ഇക്കാര്യത്തിൽ കോൺഗ്രസ്, ബി ജെ പി നിലപാട് അപകടകരമാണ്. കേരളത്തെ ഇരുട്ടിലേക്ക് നയിക്കാൻ അനുവദിക്കില്ലെന്നും എം സ്വരാജ് വ്യക്തമാക്കി.

സാർത്ഥകമായ ചർച്ചയാണ് സമ്മേളനത്തിൽ നടന്നതെന്നും, 11 വനിതകൾ അടക്കം 46 പേർ ആറര മണിക്കൂർ നീണ്ട പൊതുചർച്ചയിൽ പങ്കെടുത്തതായും സംസ്ഥാന നേതാക്കൾ അറിയിച്ചു.

നവമാധ്യമ രംഗത്തെ ഇടപെടൽ ശക്തിപ്പെടുത്താനും പരിസ്ഥിതി വിഷയത്തിൽ സജീവമായി ഇടപെടാനും സമ്മേളനം തീരുമാനിച്ചു.

കലാ സാംസ്ക്കാരിക രംഗത്ത് കൂടുതൽ സജീവമാകും. സുനിൽ പി ഇളയിടത്തിനെതിരായ ആർഎസ്എസ് വധഭീഷണിക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരണമെന്ന‌് സമ്മേളനം ആഹ്വാനം ചെയ‌്തു.

വിദ്യാഭ്യാസമേഖലയിലെ കാവിവൽക്കരണത്തിനെതിരായി എല്ലാവരും അണിനിരക്കണമെന്നും ഡിവൈഎഫ‌്ഐ സംസ്ഥാന സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News